'മെഹന്ദി വർക്ക് കിട്ടി, 3 ദിവസത്തിനുള്ളിൽ തിരികെ വരാം': വാക്ക് നൽകി മോഫിയ പോയി

mofin
SHARE

മെഹന്ദി ഡിസൈൻ വർക്ക് കിട്ടിയിട്ടുണ്ടെന്നും മൂന്നു ദിവസത്തിനുള്ളിൽ തിരികെവരാമെന്നും കോളജിലെ കൂട്ടുകാർക്കു വാക്കു നൽകി പോയതാണു മോഫിയ പർവീൺ. ആലുവയിൽ ഗാർഹിക പീഡനത്തെത്തുടർന്ന് ജീവനൊടുക്കിയ മോഫിയ പർവീൺ (23) തൊടുപുഴ  അൽ-അസ്ഹർ ലോ കോളജിലെ മൂന്നാം വർഷ എൽഎൽബി വിദ്യാർഥിനിയായിരുന്നു. മൂന്നു വർഷം മുൻപാണ് കോളജിൽ ചേർന്നത്. മൈലാഞ്ചി ഡിസൈനിങ്ങിലും ചിത്രരചനയിലും വിദഗ്ധയായിരുന്നു. 

ചിത്രരചന, ഇംഗ്ലിഷ് പ്രസംഗം, കഥാരചന, കവിതാരചന എന്നിവയിൽ ഒന്നാം സമ്മാനം നേടിയ മോഫിയ കോളജിലെ കലോത്സവത്തിൽ കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.  അനീതിക്കെതിരെ ധൈര്യപൂർവം ശബ്ദമുയർത്തുന്ന ആളായിരുന്നു മോഫിയയെന്ന് സഹപാഠിയായ  മുഹമ്മദ് മത്തനാട് ഓർമിക്കുന്നു. പൊലീസിൽ നിന്നു നീതി ലഭിക്കില്ലെന്നു തോന്നിയിട്ടാവാം മോഫിയ ജീവനൊടുക്കിയതെന്നും മുഹമ്മദ് പറയുന്നു.

MORE IN KERALA
SHOW MORE