ഒരു വർഷം നീണ്ട തയ്യാറെടുപ്പ്; ക്രിസ്മസ് രുചി നാവിലെത്തിക്കും ഈ 'മട്ടാഞ്ചേരി സ്പൈസ് കേക്ക്'

cake-25
SHARE

ക്രിസ്മസിനായുള്ള കേക്ക് രുചിക്കാന്‍ കൊച്ചിയില്‍ കേക്ക് ടേസ്റ്റിങ് ചടങ്ങൊരുക്കി കാസിനോ ഗ്രൂപ്പ് ഹോട്ടല്‍സ്. കേക്ക് ഒരുക്കുന്നതിന് മുന്നോടിയായി നടത്തപ്പെടുന്ന ഫ്രൂട്ട് മിക്സിങ്ങില്‍നിന്ന് വ്യത്യസ്തമായാണ് കേക്ക് ടേസ്റ്റിങ് സംഘടിപ്പിച്ചത്.

മട്ടാഞ്ചേരി സ്പൈസ് കേക്ക്. ഡ്രൈ ഫ്രൂട്ട്സിന്റെയും പിന്നെ തനത്  സുഗന്ധദ്രവ്യങ്ങളുടെയും തെരഞ്ഞെടുപ്പില്‍ തുടങ്ങി അവ ചേരുംപടി ചേര്‍ത്ത് കേക്കുണ്ടാക്കുന്നതുവരെ വേണ്ടിവന്നത് ഒരുവര്‍ഷം. അങ്ങനെ എല്ലാവിധത്തിലും ശരിയായ പാകം വന്ന എന്ന അര്‍ഥത്തിലുള്ള മെച്വേര്‍ഡ് പ്ളം കേക്കാണ് കൊച്ചിയിലെ ചടങ്ങില്‍ നടി അനു നായര്‍ പുറത്തിറക്കിയത്. കേക്ക് തയാറാക്കുന്ന ഒാരോ ഘട്ടത്തിനും മുന്തിയ പരിഗണന നല്‍കിയതുകൊണ്ടുതന്നെ എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള കേക്ക് മിക്സിങ് ഒഴിവാക്കി . അങ്ങനെയാണ് ഒരുവര്‍ഷത്തോളമെടുത്ത് തയാറാക്കിയ കേക്ക് രുചിക്കാനായി കേക്ക് േടസ്റ്റിങ് സംഘടിപ്പിച്ചത്. കാസിനോ ഗ്രൂപ്പ് ഹോട്ടല്‍സിന് കീഴിലെ പന്തലിന്റേതാണ് കേക്ക്.

ക്രിസ്മസ് ഹാംപറും ഹോളിഡേ ഹാംപറുമായാണ് പന്തല്‍ പ്രീമിയം കേക്ക് വിപണിയില്‍ ഇക്കുറി നിലയുറപ്പിച്ചിട്ടുള്ളത്. മൊത്തം പന്ത്രണ്ടായിരം കിലോ കേക്കാണ് ഇക്കുറി കോര്‍പറേറ്റ് ഗിഫ്റ്റിങ്ങിനായി അടക്കം തയാറാക്കിയിട്ടുള്ളത്.

MORE IN KERALA
SHOW MORE