കേരളത്തിലെ കമ്പനികളിൽ മുതൽമുടക്കാൻ സാജൻ പിള്ളയും റസൂൽ പൂക്കുട്ടിയും

pookutty-business
SHARE

മലയാളി സംരംഭകന്‍ സാജന്‍ പിള്ളയുടെ അമേരിക്കന്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനി റസൂല്‍ പൂക്കുട്ടിയുമായി ചേര്‍ന്ന് കേരളത്തിലെ കമ്പനികളില്‍ മുതല്‍ മുടക്കുന്നു. നാസ്്ഡാകില്‍ ലിസ്റ്റ് ചെയ്ത മക്്ലാരന്‍ ടെക്നോളജി അക്വിസിഷന്‍ കോര്‍പറേഷന് നിക്ഷേപിക്കാന്‍ 1500 കോടിരൂപ കൈവശമുണ്ട്. മക്്ലാരന്‍റെ നിക്ഷേപം ലഭിക്കുന്ന കമ്പനികള്‍ തത്സമയം അമേരിക്കന്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുമെന്നതാണ് പ്രത്യേകത. സംരംഭത്തിന്റെ ഇന്‍ഡ്യയിലെ ബ്രാന്‍ഡ് അംബാസിഡറാണ് റസൂല്‍ പൂക്കുട്ടി.

പ്രമുഖ ഐ.ടി.കമ്പനി യു.എസ്.ടി ഗ്ലോബലിന്‍റെ സിഇഒ ആയിരുന്നു സാജന്‍ പിള്ള. അദ്ദേഹം യു.എസ് ആസ്ഥാനമായി തുടങ്ങിയ മക് ലാരന്‍ ടെക്നോളജി അക്വിസിഷന്‍ കോര്‍പറേഷനാണ് കേരള കമ്പനികളില്‍ നിക്ഷേപത്തിനൊരുങ്ങുന്നത്. മറ്റ് കമ്പനികളെ ഓഹരിവിപണികളില്‍ എളുപ്പത്തില്‍ ലിസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന സ്ഥാപനമാണ് മക് ലാരന്‍. ഇടത്തരം കമ്പനികളില്‍ നിക്ഷേപം നടത്തുകയാണ് ലക്ഷ്യം. ഫിന്‍ടെക്, ഡിജിറ്റല്‍ മേഖലകളിലാകും നിക്ഷേപം. മക് ലാരന്‍ നിക്ഷേപം നടത്തുന്ന കമ്പനിക്ക് മറ്റ് കമ്പനികളെ ഏറ്റെടുക്കാനും സാധിക്കും. 

മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ സംഘം സ്റ്റാര്‍ട്ട്അപ് മിഷനുമായി സഹകരിക്കുന്നതിന്‍റെ സാധ്യതകളും ചര്‍ച്ച ചെയ്തു. ഇന്ത്യയില്‍ ആദ്യം നിക്ഷേപം നടത്തുന്നതിന് മക് ലാരന്‍ തയ്യാറാക്കിയ ചുരുക്കപ്പട്ടികയിലുള്ള അഞ്ചു കമ്പനികളും കേരളത്തില്‍ നിന്നുള്ളതാണ്.18 മാസത്തിനകം മക് ലാരന്‍ നിക്ഷേപം പൂര്‍ത്തിയാക്കും. 

MORE IN KERALA
SHOW MORE