ഫുഡ് ഫെസ്റ്റ് നടത്തി ഡിവൈഎഫ്ഐ; അഭിനന്ദിച്ച് സംഘപരിവാര്‍ നേതാക്കള്‍

dyfi-raheem
SHARE

ഹലാല്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സംസ്ഥാനമാകെ ഫുഡ് ഫെസ്റ്റ് നടത്തി ഡിവൈഎഫ്ഐ. ‘ഭക്ഷണം വിശപ്പിന്. ഭക്ഷണത്തിൽ വർഗ്ഗീയ വിഷം കലർത്തുന്ന സംഘപരിവാറിന്റെ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ,

ഡിവൈഎഫ്ഐ ഫുഡ്‌സ്ട്രീറ്റ്‌ തിരുവനന്തപുരത്തു ഉദ്‌ഘാടനം ചെയ്ത ശേഷം എഎ റഹീം ഫെയ്സ്ബുക്കില്‍ കുറിച്ചു. മുരുകൻ കാട്ടാക്കട മുഖ്യപ്രഭാഷണം നടത്തി. ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ എന്ന ബാനർ ഉയർത്തിയാണ് ഫുഡ് സ്ട്രീറ്റ് എന്ന പേരിൽ പെരുമ്പാവൂരില്‍ ഫുഡ് ഫെസ്റ്റ് നടത്തിയത്. പോര്‍ക്ക് അടക്കം വിളമ്പിയായിരുന്നു ഫുഡ് ഫെസ്റ്റ്.

പിന്നാലെ, ഫുഡ് ഫെസ്റ്റിന് അഭിനന്ദനപ്രവാഹവുമായി സംഘപരിവാർ നേതാക്കളും രംഗത്തെത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല, വിശ്വ ഹിന്ദു പരിഷത്ത് മുന്‍ നേതാവ് പ്രതീഷ് വിശ്വനാഥ്, തൃത്താലയില്‍ ബിജെപി സ്ഥാനാർഥിയായിരുന്ന ശങ്കു.ടി.ദാസ് തുടങ്ങിയവരാണ് ഡിവൈഎഫ്ഐയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. 

നല്ലത് ആര് ചെയ്താലും അംഗീകരിക്കണമെന്ന് തുടങ്ങുന്ന കുറിപ്പാണ് ശങ്കു.ടി.ദാസ് പങ്കുവെച്ചത്. ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ഫുഡ് സ്ട്രീറ്റിന് എല്ലാവിധ ആശംസകളും എന്നാണ് പ്രതീഷ് വിശ്വനാഥ് കുറിച്ചത്.

MORE IN KERALA
SHOW MORE