ഒന്നും പറയില്ല ഈ കുടുംബം; എല്ലാം മനസിലാക്കി കലക്ടർ; വീട് വാഗ്ദാനം

dumbwb
SHARE

തലവടിയിലെ ദുരിതാശ്വാസക്യാമ്പില്‍ കഴിയുന്ന സംസാരശേഷിയില്ലാത്ത കുടുംബത്തിന് വീട് നല്‍കാമെന്ന് ആലപ്പുഴ ജില്ലാ കലക്ടറുടെ ഉറപ്പ് . പുളിങ്കുന്ന് സ്വദേശികളായ കുടുംബം പ്രളയത്തില്‍ വീട് തകര്‍ന്നതോടെയായാണ് എടത്വയിലെ വാടകവീട്ടിലെത്തിയതും വീണ്ടും പ്രളയത്തില്‍ അകപ്പെട്ടതും.

സുരേഷ്, രജിത ദമ്പതികള്‍ . ഇരുവരും സംസാരശേഷിയോ കേള്‍വിശക്തിയോ ഇല്ലാത്തവര്‍. പുളിങ്കുന്ന് സ്വദേശികളാണ്.  2008ല്‍  പുതിയ വീടുവച്ചു. തുടരെയുള്ള പ്രളയത്തില്‍ വീടിന്‍റെ അടിത്തറ അടക്കം തകര്‍ന്നു. മൂന്നു മക്കളേയും കൂട്ടി വാടകവീടുകളിലായി പിന്നീടുള്ള ജീവിതം. ഒടുവില്‍ താമസം എടത്വയിലെത്തി. ഇത്തവണത്തെ വെള്ളപ്പൊക്കത്തില്‍ വാടക വീട്ടിലും വെള്ളംകയറി. അങ്ങനെയാണ് തലവടിയിലെ ദുരിതാശ്വാസ ക്യാംപിലെത്തിയത്.കഴിഞ്ഞദിവസം ക്യാംപിലെത്തിയ ആലപ്പുഴ കലക്ടര്‍ ഇവരുടെ ദുരിതം കേട്ടു. പുളിങ്കുന്നില്‍ സ്വന്തം സ്ഥലമുണ്ട് എന്നറിഞ്ഞതോടെ വീട് ലഭിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാം എന്ന് ഉറപ്പ് നല്‍കി. ആ പ്രതീക്ഷയിലാണ് ഇനി മുന്നോട്ടുള്ള പോക്ക്

MORE IN KERALA
SHOW MORE
Loading...
Loading...