സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം ഇന്ന്; പിന്‍ഗാമികളെ തിരഞ്ഞെടുക്കും

malankara-church
SHARE

പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പൊലീത്തയുടെയും പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള  മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം ഇന്ന് ചേരും. പരുമല സെമിനാരി വളപ്പിലാണ് യോഗം . സഭ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെ ശുപാർശപ്രകാരം കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്തയെ മലങ്കര മെത്രാപ്പൊലീത്തയായും പൗരസ്ത്യ കാതോലിക്കാ ബാവായുമായി തിരഞ്ഞെടുക്കും. 

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 250 പേർക്കുമാത്രമാണു പ്രവേശനം.  സീനിയർ മെത്രാപ്പൊലീത്തയും അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ പ്രസിഡന്റുമായ കുറിയാക്കോസ് മാർ ക്ലീമീസ് മലങ്കര അസോസിയേഷനിൽ അധ്യക്ഷനായിരിക്കും. മെത്രാപ്പൊലീത്തമാരും, മാനേജിങ് കമ്മിറ്റി അംഗങ്ങളും മാത്രമാണ് പരുമലയിൽ സമ്മേളിക്കുന്നത്. പരുമല സെമിനാരിയിൽ സമ്മേളിക്കുന്ന 9-ാമത് അസോസിയേഷൻ യോഗമാണിത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത്, ഭദ്രാസന അടിസ്ഥാനത്തിൽ രാജ്യാന്തര തലത്തിൽ  50 പ്രത്യേക കേന്ദ്രങ്ങളിലായി നാലായിരത്തിൽ അധികം പ്രതിനിധികൾ ഓൺലൈനായി പങ്കെടുക്കും. 30 ഭദ്രാസനങ്ങളിൽ നിന്നുള്ള 1590 ഇടവകകളെ പ്രതിനിധീകരിക്കുന്നവരാണ് അസോസിയേഷൻ അംഗങ്ങൾ. 

ഫാ. അലക്സാണ്ടർ ജെ. കുര്യനാണ് മുഖ്യ വരണാധികാരി . വിദേശത്തുനിന്നും നാട്ടിൽ വന്നിട്ടുള്ള അസോസിയേഷൻ പ്രതിനിധികൾക്കായി കോട്ടയം മാർ ഏലിയാ കത്തീഡ്രലിൽ പ്രത്യേക കൗണ്ടർ ഉണ്ട്. ഇവർക്കു രാവിലെ 9 മുതൽ 12 മണി വരെ  അധികാര പത്രവുമായി മാർ ഏലിയ കത്തീഡ്രലിൽ വന്ന് റജിസ്റ്റർ ചെയ്ത് അവിടെനിന്നുംപങ്കെടുക്കാം.സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ അസോസിയേഷൻ പ്രതിനിധികളുടെ റജിസ്ട്രേഷൻ പരുമലയിലും, മറ്റ് പ്രതിനിധികളുടെ റജിസ്ട്രേഷൻ അതേ സമയത്തു തന്നെ ഭദ്രാസന അടിസ്ഥാനത്തിൽ ക്രമീകരിക്കുന്ന വിവിധ കേന്ദ്രങ്ങളിലും നടക്കും.

MORE IN KERALA
SHOW MORE
Loading...
Loading...