എസി ക്ലാസ് മുറികൾ; ലാപ്ടോപ്പും എഫ് എമ്മും; സ്മാർട്ടായി ഈ സർക്കാർ സ്കൂൾ

hightech-classroom
SHARE

സ്കൂളിലേക്ക് മടങ്ങുന്ന വിദ്യാർഥികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കാൻ ഒരുങ്ങിയിരിക്കുകയാണ് കോട്ടയത്തെ ഒരു സർക്കാർ സ്കൂൾ. എസി ക്ലാസ് മുറികളും ലാപ്ടോപ്പും എഫ് എം റേഡിയോ സ്റ്റേഷനും  അടക്കം സ്കൂൾ ആകെ സ്മാർട്ടായി. പുതുപ്പള്ളി എറികാട് ഗവ യുപി സ്കൂളിലാണ് വിസ്മയലോകം. 

ഏഴ് ക്ലാസ് മുറികളും എസി. എല്ലാ ക്ലാസിലും ഇന്റർനെറ്റ് കണക്ഷൻ. ഐപി ക്യാമറ, ഡിജിറ്റൽ ബോർഡ്, ഇന്ററാക്ടീവ് ഡിജിറ്റൽ പോഡിയം, പ്രൊജക്ടർ, ലാപ്ടോപ് അങ്ങനെ സർവം ഹൈടെക്ക്. അധ്യാപകർക്ക് അവധിയാണെങ്കിൽ പോലും വീട്ടിലിരുന്ന് ക്ലാസിലെ വിദ്യാർഥികളുമായി സംവദിക്കാനും സൗകര്യം. ദേശീയ അർബൻ മിഷൻ പദ്ധതിയിൽനിന്നു ലഭിച്ച 28 ലക്ഷവും മുൻ പഞ്ചായത്ത് ഭരണസമിതി യിൽനിന്നു ലഭിച്ച 6 ലക്ഷവും ചെലവാക്കിയായിരുന്നു ആധുനികവൽക്കരണം. സർക്കാർ സ്കൂളുകളുടെ മട്ടും ഭാവവും തന്നെ മാറ്റിമറിച്ച പരിഷ്ക്കാരം സ്കൂളിനും നേട്ടമായി. ഇത്തവണ  ജില്ലയിൽ  ഏറ്റവും കൂടുതൽ കുട്ടികൾ പുതുതായി ചേർന്ന സർക്കാർ സ്കൂളും  ഇതാണ് . 236 പേർ. 

രണ്ട് വർഷം മുൻപ് സ്കൂളിന് ഹരിതവിദ്യാലയ പദവിയും ലഭിച്ചിരുന്നു. കോവിഡ്കാലത്ത് മറ്റ് സ്കൂളുകൾ നഷ്ടക്കണക്കുകൾ നിരത്തുമ്പോൾ എറിയാട് സർക്കാർ സ്കൂളിന് പറയാനുള്ളത് നേട്ടങ്ങളുടെ കഥകളാണ്. 

MORE IN KERALA
SHOW MORE
Loading...
Loading...