സൂപ്പർ മാർക്കറ്റിലെ ശർക്കര മുറിച്ചപ്പോൾ നിറ വ്യത്യാസം; ചുവപ്പു നിറത്തിലുള്ള ലായനി

jaggery-fake
SHARE

വടകര: ആയഞ്ചേരിയിലെ ഒരു സൂപ്പർ മാർക്കറ്റിൽ നിന്നു വാങ്ങിയ ശർക്കരയിൽ ചുവപ്പു നിറത്തിലുള്ള ലായനി കണ്ടതിനെ തുടർന്നു ഫുഡ് സേഫ്റ്റി അധികൃതർക്ക് പരാതി നൽകി. വള്ളിയാട് വരിക്കോട്ട് ലിജിന വാങ്ങിയ കട്ട ശർക്കര വീട്ടിലെത്തി മുറിച്ചപ്പോഴാണ് നിറ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടത്. മായം കലർന്നിട്ടുണ്ടോ എന്ന സംശയത്തെ തുടർന്ന് ഉപയോഗിക്കാതെ മാറ്റി വച്ചിരിക്കുകയാണ്. അധികൃതർ സാംപിൾ ശേഖരിക്കും.

MORE IN KERALA
SHOW MORE
Loading...
Loading...