കശ്മീർ ഇല്ലാത്ത ഇന്ത്യൻ ഭൂപടം; പ്രസിദ്ധീകരിച്ച വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ കേസ്

map
SHARE

കശ്മീർ ഇല്ലാത്ത ഇന്ത്യൻ ഭൂപടം പ്രസിദ്ധീകരിച്ച വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ തൃശൂർ അതിരപ്പിള്ളി പൊലീസ് കേസെടുത്തു. വർഗീയ ചുവയുള്ള പോസ്റ്റുകൾ വാട്സാപ്പിൽ ഷെയർ ചെയ്തത് സഹിതമാണ് പരാതി. 

കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പി.കെ.മുഹമ്മദ് ഹനീഫയെ പ്രതിയാക്കിയാണ് അതിരപ്പിള്ളി പൊലീസ് കേസെടുത്തത്. കശ്മീർ ഇല്ലാത്ത ഇന്ത്യൻ ഭൂപടം വാട്സാപ്പിൽ പ്രൊഫൈൽ പിക്ചറാക്കിയെന്നാണ് പരാതി. കൊന്നക്കുഴി സ്വദേശി അനൂപാണ് പരാതിക്കാരൻ. നിയമോപദേശം തേടിയ ശേഷമാണ് പൊലീസ് കേസെടുത്തത്. മാത്രവുമല്ല, ഈ ഉദ്യോഗസ്ഥൻ വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്ത വർഗീയ ചുവയുള്ള കാർട്ടൂണും പരാതിക്കാരൻ പൊലീസിന് നൽകി.

നിലവിൽ കേസെടുത്തെങ്കിലും ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിട്ടില്ല. പൊലീസിൽ പരാതി നൽകിയ ശേഷവും പ്രൊഫൈൽ പിക്ചർ മാറ്റാൻ ഉദ്യോഗസ്ഥൻ തയാറായില്ലെന്ന് ബി.ജെ.പി. ആരോപിച്ചു. ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു.ഉദ്യോഗസ്ഥൻ മെഡിക്കൽ അവധിയിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. പരാതിയിൽ അന്വേഷണം തുടരുകയാണ്.

MORE IN KERALA
SHOW MORE
Loading...
Loading...