‘ദ് അണ്‍നോണ്‍ വാരിയര്‍’; ഉമ്മൻ ചാണ്ടിയുടെ ജീവിതം ഇനി ഡോക്യുമെന്ററി

oommen-chandy-docu
SHARE

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച്  തയാറാക്കിയ ‘ദ് അണ്‍നോണ്‍ വാരിയര്‍’ എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചാണ്ടി ഉമ്മന് നൽകി റിലീസ് ചെയ്തു. ഉമ്മന്‍ ചാണ്ടിയെ കുറിച്ച് അറിഞ്ഞതും അറിയപ്പെടാത്തതുമായ ഒട്ടേറെ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് മക്ബുല്‍ റഹ്‌മാന്‍ ആണ്. 

ഇംഗ്ലീഷ് മലയാളം ഹിന്ദി തമിഴ് തെലുങ്ക് എന്നീ അഞ്ചു ഭാഷകളിലൊരുക്കിയ ഡോക്യുമെന്ററി 17–നു റിലീസ് ചെയ്യും. ഹുനൈസ് മുഹമ്മദും ഫൈസല്‍ മുഹമ്മദും ചേര്‍ന്നാണു ഡോക്യുമെന്ററി നിർമിച്ചിരിക്കുന്നത്.  രചന നിർവഹിച്ചിരിക്കുന്നത് നിബിൻ തോമസും അനന്തു ബിജുവുമാണ്. അനീഷ് ലാൽ ആർ എസ് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. 13 മിനിറ്റാണ് ഡോക്യുമെന്ററിയുടെ ദൈർഘ്യം.

MORE IN KERALA
SHOW MORE
Loading...
Loading...