വരുന്നൂ കാരവൻ ടൂറിസം; താമസസൗകര്യമില്ലാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിൽ

Keravan-Tourism-n
SHARE

കേരളത്തില്‍ ഇനി കാരവന്‍ ടൂറിസവും. ജനുവരിയോടെ പദ്ധതി നിലവില്‍വരുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. താമസസൗകര്യം ലഭ്യമല്ലാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് കാരവന്‍ ടൂറിസം പദ്ധതി നടപ്പാക്കുക.

സിനിമാതാരങ്ങള്‍ക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും കാരവനില്‍ യാത്രചെയ്യാം താമസിക്കാം. രണ്ടുപേര്‍ക്കും നാലുപേരടങ്ങന്ന കുടുംബത്തിനും സഞ്ചരിക്കാവുന്ന തരത്തിലുളള കാരവനുകളാണ് ഒരുക്കുക. വഞ്ചിവീട് ടൂറിസം പോലെ മറ്റൊരുഉല്‍പ്പന്നമായി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.സ്വകാര്യമേഖലയിലാണ് പദ്ധതി. കാരവന്‍ ടൂറിസത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് സബ്സിഡി നല്‍കും. ടൂറിസം കാരവനുകളും കാരവന്‍ പാര്‍ക്കുകളുമാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍.

താമസസൗകര്യം ലഭ്യമല്ലാത്ത വിനോദസഞ്ചാരകേന്ദ്രങ്ങളിലാണ് കാരവന്‍ പദ്ധതി. ഇവ നിര്‍ത്തിയിടാന്‍ പി.പി.പി മാതൃകയില്‍ കാരവന്‍ പാര്‍ക്കുകള്‍ നിര്‍മിക്കണം. കുറഞ്ഞത് അന്‍പത് സെന്റ് ഭൂമിവേണം. പരിസ്ഥിതിസൗഹൃദമായ നിര്‍മിതിയായിരിക്കും.അതിഥികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കാരവനുകള്‍ ഐ.ടി അധിഷ്ഠിത തല്‍സമയ നിരീക്ഷണമുണ്ടാകും. ജനുവരിയോടെ പദ്ധതി നിലവില്‍ വരുമെന്ന് മന്ത്രി പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...