പൊട്ടിപ്പൊളിഞ്ഞ് റോഡുകൾ; മാലിന്യക്കൂമ്പാരം; പാലക്കാട് സമരം ആരംഭിച്ച് യുഡിഎഫ്

pattayam-udf
SHARE

പാലക്കാട് നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയും മാലിന്യസംസ്ക്കരണത്തിലെ അപാകതയും പരിഹരിച്ചില്ലെങ്കില്‍ തുടര്‍ സമരമെന്ന് യുഡിഎഫ്. ജനപ്രതിനിധികളെയും നാട്ടുകാരെയും പങ്കെടുപ്പിച്ച് ആദ്യഘട്ട സമരപരിപാടികള്‍ക്ക് തുടക്കമിട്ടു. ഏറെ പ്രതീക്ഷിച്ച് ജനങ്ങള്‍ അധികാരത്തിലേറ്റിയ ബിജെപി ഭരണസമിതി തികഞ്ഞ പരാജയമെന്ന് വി.കെ.ശ്രീകണ്ഠന്‍ എം.പി കുറ്റപ്പെടുത്തി. 

നഗരസഭ ഭരണസമിതിയിലെ ഉള്‍പ്പോര് കണക്കിലെടുത്ത് കൂടുതല്‍ കടന്നാക്രമണം നടത്താനാണ് യു.ഡി.എഫ് നീക്കം. അടുത്തകാലത്തൊന്നും പ്രകടമാകാത്ത തരത്തില്‍ മുന്നണിയുടെ ഭൂരിഭാഗം നേതാക്കളെയും പങ്കെടുപ്പിച്ച് സൂചനാസമരം. ധര്‍ണയില്‍ എം.പിയും എംഎല്‍എയും മുഴുവന്‍ സമയവവും പങ്കെടുത്തു. 

പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാന്‍ പണം അനുവദിക്കാമെന്ന് ആവര്‍ത്തിച്ചിട്ടും ബിജെപി ഭരണസമിതി വേണ്ടെന്ന നിലപാട് സ്വീകരിക്കുന്നത് രാഷ്്ട്രീയ സമ്മര്‍ദം കൊണ്ട് മാത്രമാണെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ.  വികസനമുരടിപ്പെന്ന നയം തുടര്‍ന്നാല്‍ വാര്‍ഡ് തലത്തില്‍ ബിജെപി ഭരണസമിതിക്കെതിരെ സമരം സംഘടിപ്പിക്കുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ മുന്നറിയിപ്പ്.  പൊട്ടിപ്പൊളിഞ്ഞ് റോഡുകൾ; മാലിന്യക്കൂമ്പാരം; പാലക്കാട് സമരം ആരംഭിച്ച് യുഡിഎഫ്

MORE IN KERALA
SHOW MORE
Loading...
Loading...