ബജറ്റ് അവതരിപ്പിച്ചത് ചട്ടവിരുദ്ധം; പന്തളം നഗരസഭ പിരിച്ചുവിടാൻ ശുപാർശ; ബിജെപി പ്രക്ഷോഭം

pandalam-bjp
SHARE

പത്തനംതിട്ട പന്തളം നഗരസഭ ഭരണസമിതി പിരിച്ചുവിടണമെന്ന സെക്രട്ടറിയുടെ ശുപാര്‍ശയ്ക്കെതിരെ ബിജെപി ജില്ലാതലത്തില്‍ പ്രക്ഷോഭത്തിലേക്ക്. തുടക്കമെന്നവണ്ണം നഗരസഭയ്ക്ക് മൂന്നിൽ മൂന്ന്  ദിവസത്തെ ഉപരോധം ആരംഭിച്ചു. സെക്രട്ടറിയുടെ നീക്കങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിക്കുന്നു.

ബജറ്റ് അവതരിപ്പിച്ചത് ചട്ടവിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി ഭരിക്കുന്ന പന്തളം നഗരസഭ പിരിച്ചുവിടാന്‍ സെക്രട്ടറി വകുപ്പ് മേധാവിക്ക് ശുപാര്‍ശ നല്‍കിയത്. ഇതിന് പിന്നാലെ തിങ്കളാഴ്ച്ച ചേര്‍ന്ന കൗണ്‍സില്‍ യോഗം വലിയ ബഹളത്തിലാണ് അവസാനിച്ചത്. ഭരണസമിതിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫും യുഡിഎഫും സമരം ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിരോധവുമായി ബിജെപി ജില്ലാ നേതൃത്വം രംഗത്ത് എത്തിയത്. നഗരസഭയ്ക്ക് മുന്നിലും ജില്ലയിലൊട്ടാകയും വരും ദിവസങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിക്കും.

മുന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കും. അവധിയിലുള്ള സെക്രട്ടറി ജോലിയില്‍ തിരികെ പ്രവേശിക്കുമ്പോള്‍ ഉപരോധിക്കാനും നിസഹരിക്കാനുമാണ് ബിജെപിയുടെ തീരുമാനം.

MORE IN KERALA
SHOW MORE
Loading...
Loading...