‘ഇത് ക്രിസ്തുവിന്റെ മക്കളെ കാക്കാനെന്ന് പറയുമ്പോൾ’; വീണ്ടും ശ്രദ്ധയില്‍‌ യുവ വൈദികന്‍

nithin-new-video
SHARE

ഹൃദയം തൊടുന്ന വാക്കുകൾ െകാണ്ട് വീണ്ടും അമ്പരപ്പിച്ച് ഫാദർ ജെയിംസ് പനവേലിൽ. നാർക്കോട്ടിക് ജിഹാദ് വിഷയത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രസക്തമാണ് ഈ വാക്കുകൾ. ബൈബിളിനെയും ദൈവത്തെയും ഉദാഹരിച്ച് െകാണ്ട് അദ്ദേഹം നടത്തിയ പ്രസംഗം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

വാക്കുകൾ ഇങ്ങനെ: ‘എല്ലാവരെയും എല്ലാ വ്യത്യസ്ഥതകളെയും ഉൾക്കൊള്ളാൻ വലിയ മനസുള്ള ദൈവം ഉണ്ടാകുമ്പോൾ ദൈവത്തിന്റെ ശിഷ്യരെന്ന് അവകാശപ്പെടുന്ന നമുക്ക് എന്തുകൊണ്ടാണ് ചെറിയ ഒരുവിഭാഗത്തെ, ചെറിയ ഒരു മനുഷ്യരെ, ചെറിയ ചിന്തകളെ എന്തുകൊണ്ടാണ് ഉൾകൊള്ളാൻ പറ്റാത്തത്. ഇവിടെ വിളയോടുള്ള സ്നേഹത്തെക്കാൾ കളയോടുള്ള അസഹിഷ്ണുതയാണ് മുഴങ്ങി കേൾക്കുന്നത്. കളയും വിളയും ഒരുമിച്ച് വളരട്ടെ. ആരാണ് വിള, ആരാണ് കള എന്ന് കാലം കാണിച്ചുതരും. നമ്മളായി കാട്ടിക്കൂട്ടാനും കാണിച്ചുെകാടുക്കാനും നിൽക്കേണ്ട. കള പോലെ നമ്മുടെ ഉള്ളിലേക്ക് പടരുന്നത് തീവ്രവാദപരമായ ചിന്തകളാണ്. അത് ക്രിസ്തുവിന്റെ മക്കളെ കാക്കാനാണെന്ന് പറയുമ്പോൾ, അത് ശരിയല്ല എന്ന് ചിന്തിക്കുന്ന സാമാന്യബുദ്ധിയുള്ളവരായി നമ്മൾ മാറും. അവൻ കളയെന്നും ഞാൻ വിളയെന്നും പറഞ്ഞ് പറഞ്ഞ് തരംതിരിക്കാൻ നമ്മളാരാണ്..’ അദ്ദേഹം പ്രസംഗത്തിൽ പറയുന്നു. വിഡിയോ കാണാം.

MORE IN KERALA
SHOW MORE
Loading...
Loading...