ഓണം ഓർമകളും സംഗീത വിശേഷങ്ങളുമായി വിദ്യാസാഗർ; പുതുമകളുടെ സംഗീതജ്ഞൻ

മലയാള സിനിമാ സംഗീതത്തില്‍ ഒട്ടേറെ പുതുമകള്‍ കൊണ്ടു വന്ന സംഗീതഞ്ജനാണ് വിദ്യാസാഗര്‍. ഈ ഓണത്തിന് മനോരമ ന്യൂസിന്‍റെ പ്രത്യേക പരിപാടിയില്‍ വിദ്യാസാഗര്‍ അതിഥിയായെത്തുന്നുണ്ട്. അതില്‍ തന്‍റെ ഈണങ്ങള്‍ക്ക് ശബ്ദം നല്‍കിയ ഗായകരെക്കുറിച്ച് വിദ്യാസാഗര്‍ വിശദമായി പറയുന്നുണ്ട്.  പ്രത്യേകിച്ച് സുജാത, ജയചന്ദ്രന്‍ എന്നിവരെക്കുറിച്ച് . ഇവരുടെ തിരിച്ചുവരവിന് തന്നെ കളമൊരുക്കിയത് വിദ്യാസാഗറിന്‍റെ സംഗീതമാണ്