ആളുകൾ കുളിക്കാനിറങ്ങുന്ന പുഴയിൽ കൂറ്റൻ മുതല;‍ പരിഭ്രാന്തരായി നാട്ടുകാർ

പിണങ്ങോട്: എടത്തറക്കടവ് പുഴയിൽ മുതലയെ കണ്ടെത്തിയത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ഇന്നലെ രാവിലെയാണ് കൽപറ്റ-പടിഞ്ഞാറത്തറ റോഡിലെ എടത്തറക്കടവ് പാലത്തിൽ നിന്ന് 200 മീറ്റർ അകലെ പുഴയുടെ കരയ്ക്ക് കൂറ്റൻ മുതലയെ കണ്ടത്. വിവരം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ ഒച്ച വച്ചതിനെ തുടർന്ന് മുതല പുഴയിലേക്ക് ഇറങ്ങി. ജനവാസ കേന്ദ്രമായ ഈ പ്രദേശത്ത് ഒട്ടേറെ ആളുകൾ അലക്കാനും കുളിക്കാനും കാലികളെ കുളിപ്പിക്കാനും എത്താറുണ്ട്. 4 വർഷം മുൻപും ഇതേ സ്ഥലത്ത് മുതല എത്തിയിരുന്നു