സ്ത്രീധനം: യുവതിക്ക് ക്രൂര പീഡനം; അച്ഛന്റെ കാൽ തല്ലിയൊടിച്ചു; അറസ്റ്റ്

Chakkaraparambu
SHARE

കൊച്ചി ചക്കരപ്പറമ്പ് സ്ത്രീധന പീഡനക്കേസില്‍ പ്രതികള്‍ അറസ്റ്റില്‍. പച്ചാളം സ്വദേശി ജിപ്സണ്‍ പിതാവ് പീറ്റര്‍ എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 23ന് യുവതി നല്‍കിയ പരാതിയില്‍ പ്രതികളുെട അറസ്റ്റ് വൈകിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് രംഗത്ത് വന്നിരുന്നു.

രണ്ട് മാസം മുന്‍പായിരുന്നു ജിപ്സണുമായുള്ള യുവതിയുടെ വിവാഹം. അമ്പത് പവന്‍ സ്വര്‍ണം ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃമാതാവും തന്നെ നിരന്തരം ഉപദ്രവിച്ചുെവന്നാണ് യുവതിയുെട പരാതി. ഇത് ചോദിക്കാന്‍ ചെന്ന പിതാവിന്റെ കാല്‍ തല്ലിയൊടിച്ചെന്നുമാണ് പരാതി. യുവതിയെ മര്‍ദിക്കുകയും പട്ടിണിക്കിടുകയും ചെയ്തതിന്  ജിപ്സണ്‍ പിതാവ് പീറ്റര്‍ എന്നിവര്‍ക്ക് പുറമെ അമ്മ ജൂലിയും കേസില്‍ പ്രതിയാണ്.  

കേസില്‍ കാണിച്ച അലംഭ‍ാവത്തില്‍ എറണാകുളം നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സിബി ടോമിന് വനിത കമ്മിഷനില്‍ ഹാജരായി വിശദീകരണം നല്‍കേണ്ടി വന്നിരുന്നു. പ്രതികളുടെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ഇതിനിടെ പരാതിക്കാരിയായ യുവതി ആരോപിച്ചിരുന്നു. യുവതിക്കായി നാട്ടുകാരുടെ ആക്ഷന്‍ കൗണ്‍സിലും രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രതികളുടെ അറസ്റ്റ്.

MORE IN KERALA
SHOW MORE
Loading...
Loading...