പേരെടുത്ത് അഭിനന്ദിച്ച് കോടതി; അത്യപൂർവ നേട്ടവുമായി 'ജെറി'; ബിഗ് സല്യൂട്ട്

Specials-HD-Thumb-Jerry-Dog
SHARE

കുറ്റാന്വേഷണ മികവില്‍ കോടതിയുടെ അഭിനന്ദനം നേടിയിരിക്കുകയാണ് തിരുവനന്തപുരം റൂറല്‍ പൊലീസിന്റെ നായ ജെറി. കോടതി വിധിയില്‍ പേരെടുത്തുള്ള അഭിനന്ദനമെന്ന അത്യപൂര്‍വ നേട്ടമാണ് ജെറി സ്വന്തമാക്കിയിരിക്കുന്നത്. കോടതി വിധിക്ക് പിന്നാലെ ജെറിക്ക് പ്രത്യേക മെഡല്‍ നല്‍കി പൊലീസ് മേധാവിയും ആദരിച്ചു.

2016 ഡിസംബര്‍ 9, കടയ്ക്കാവൂരില്‍ ഒറ്റക്ക് താമസിച്ചിരുന്ന ശാരദയെന്ന 72കാരിയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പ്രതിയേക്കുറിച്ച് ഒരു തുമ്പുമില്ലാതെ പൊലീസുകാര്‍ നില്‍ക്കുന്ന സമയത്താണ് പരിശീലകരായ വിഷ്ണുവിനും അനൂപിനുമൊപ്പം ജെറി അവിടെയെത്തുന്നത്. 

പ്രതിയെ കണ്ടെത്താന്‍ ജെറിക്ക് വേണ്ടിവന്നത് പതിനഞ്ച് മിനിറ്റ് മാത്രം. പ്രതി മണികണ്ഠന്‍ അറസ്റ്റില്‍..ജെറി പിന്നെയും ജോലി തുടര്‍ന്നു. നെടുമങ്ങാട്ടെ ഗുണ്ട പോത്ത് ഷാജിയുടെ കൊലപാതകിയടക്കം ഒട്ടേറെ പ്രതികളെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചു. അങ്ങനെയിരിക്കെയാണ് ശാരദാ കൊലക്കേസിന്റെ വിധിയിലൂടെ അപൂര്‍വനേട്ടം തേടിയെത്തുന്നത്. ജെറിയുടെ മിടുക്ക് അന്വേഷണത്തില്‍ നിര്‍ണായകമായെന്ന് വിധിയില്‍ രേഖപ്പെടുത്തിയ തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പേര് പറഞ്ഞ് അഭിനന്ദിക്കുകയും ചെയ്തു. ഇതോടെ താരമായ ജെറിയെ ഡി.ജി.പി അനില്‍ കാന്ത് വരെ പ്രത്യേകസമ്മാനം നല്‍കിയാണ് ആദരിച്ചത്. മൂന്നര മാസം പ്രായമുള്ളപ്പോള്‍ പൊലീസില്‍ ചേര്‍ന്ന ലാബ്രഡോര്‍ ഇനത്തില്‍പെട്ട ജെറിക്ക് ഇപ്പോള്‍ ആറര വയസായി. അങ്ങിനെ ഉന്നത പൊലീസുകാരുടെ പോലും സല്യൂട്ട് നേടുന്ന വി.വി.ഐ.പിയാണ് ഇപ്പോള്‍.

MORE IN KERALA
SHOW MORE
Loading...
Loading...