‘ലാപ്ടോപും ഇ–ഓട്ടോയും ഇടയ്ക്ക് ഓഫാകും; എയർ കേരള തുടങ്ങാത്തതിന് നന്ദി’; സിദ്ദിഖ്

laptop-auto-siddique
SHARE

‘ലാപ്ടോപ് ഇടയ്ക്ക് വച്ച് ഓഫാവുന്നു.. ഓട്ടോറിക്ഷ ഇടയ്ക്ക് വച്ച് ഓഫാവുന്നു.. ഈ സർക്കാർ എയർ കേരള പോലെ ഒന്നും തുടങ്ങാത്തതിനു നന്ദി..’ പിണറായി സർക്കാരിനോട് ടി.സിദ്ദിഖ് എംഎൽഎയുടെ നന്ദി പറഞ്ഞു െകാണ്ടുള്ള പരിഹാസം. സർക്കാർ അഭിമാനമായി ഉയർത്തികാട്ടിയ രണ്ട് പദ്ധതികളാണ് ഇപ്പോൾ പഴി കേൾക്കുന്നത്. ലാപ്ടോപ്പിലെ അപാകതകൾ ഇപ്പോൾ ട്രോൾ പേജുകളിലും കാണാം. ലോകനിലവാരത്തിൽ എന്ന് പരസ്യം ചെയ്ത കാര്യങ്ങളാണ് ഇപ്പോൾ പ്രതിസന്ധിയിലാകുന്നത്.ഇതോടെയാണ് കാര്യക്ഷമമല്ലാത്ത നടത്തിപ്പിനെയും ഇതെല്ലാം ഉയർത്തിക്കാട്ടുന്ന പിആർ വർക്കുകളെയും പരിഹസിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നത്. 

പൊതുമേഘലാ സ്ഥാപനമായ കേരള ഓട്ടോ മൊബീല്‍സിന്‍റെ  ഇ-ഓട്ടോ പദ്ധതി പ്രതിസന്ധിയില്‍. വിറ്റു പോയ ഓട്ടോറിക്ഷകളുടെ ബാറ്ററികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു വിതരണക്കാര്‍ . സ്പെയര്‍പാര്‍ട്സ് ദൗര്‍ലഭ്യത്താല്‍ ആകെയുള്ള അഞ്ചു വിതരണക്കാരില്‍ നാലുപേരും ഡീലര്‍ഷിപ്പ് ഉപേക്ഷിച്ചു.

സംസ്ഥാന സര്‍ക്കാര്‍ അഭിമാനപദ്ധതിയായി കൊണ്ടു വന്നതാണ് കേരള ഓട്ടോമൊബീല്‍സ് വഴിയുള്ള ഇ – ഓട്ടോ പദ്ധതി. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷകള്‍ വിദേശത്ത് കയറ്റുമതി ചെയ്യുമെന്നും ഉദ്ഘാടനവേളയില്‍ അന്നത്തെ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞിരുന്നു. ഒരുവര്‍ഷം പിന്നിടുമ്പോള്‍ വിറ്റ ഓട്ടോറിക്ഷകള്‍ എല്ലാം കട്ടപ്പുറത്തായി. ബാറ്ററിയാണ് പ്രധാനമായും പ്രവര്‍ത്തനരഹിതമായത്. പകരം സ്പെയര്‍പാട്സിനായി വിളിച്ചാല്‍ ഓട്ടോ മൊബൈല്‍സിലെ ഉദ്യോഗസ്ഥരും പ്രതികരിക്കുന്നില്ലെന്നു വിതരണക്കാര്‍ പരാതിപ്പെടുന്നു

വളരെ പ്രതീക്ഷയോടെ ഡീലര്‍ഷിപ്പെടുത്ത പ്രിന്‍സി ഇപ്പോള്‍ മുടക്കിയ കാശിനായി വ്യവസായ മന്ത്രിയുടേയും സെക്രട്ടറിയുടേയും ഓഫിസ് കയറിഇറങ്ങുകയാണ്. നഷ്ടത്തില്‍ നിന്നു നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കേരള ഓട്ടോമൊബൈല്‍സ് കരകയറുന്നതിനായാണ് ഇ.ഓട്ടോ പദ്ധതിയിലേക്ക് കടന്നത്. പദ്ധതിക്ക് സര്‍ക്കാര്‍ സഹായവും നല്‍കിയിരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...