കേരളം കണ്ടുനിന്ന കയ്യാങ്കളി; സര്‍ക്കാരിനെ തിരിച്ചടിച്ച് കോടതി വിധി: പൂര്‍ണചിത്രം

sabha-case-story
SHARE

2015 മാര്‍ച്ച് 13നാണ് കേരള നിയമസഭ ഇതേവരെ കണ്ടിട്ടില്ലാത്ത സംഭവവികാസങ്ങള്‍ക്ക് സാക്ഷിയായത്. ലോകം ന്യൂസ് ചാനലുകളിലൂടെ തല്‍സമയം കണ്ട ഒന്ന്. നിയമസഭയില്‍ സമരാവേശവും ഇറങ്ങിപ്പോക്കും വാഗ്വാദങ്ങളും ഉന്തും തള്ളും വരെ നടക്കാറുണ്ട്. പക്ഷേ ഇത്തരത്തില്‍ സ്പീക്കറുടെ ഡയസില്‍ കയറി കസേര മറിച്ചിട്ടും മൈക്കും കംപ്യൂട്ടറുകളും അടക്കമുള്ള യന്ത്രസാമഗ്രികള്‍ നശിപ്പിക്കുന്ന തരത്തിലുള്ള ഒരു ആക്രമണസ്വഭാവത്തിലുള്ള നാശനഷ്ടങ്ങളുണ്ടാക്കിയ സമരം ചര്‍ച്ചയായി. അഴിമതി ആരോപണം നേരിടുന്ന ധനമന്ത്രിയുടെ ബജറ്റ് തടസ്സപ്പെടുത്തുക എന്നതിനപ്പുറം ജനപ്രതിനിധികള്‍ നിയമനിര്‍മാണസഭയില്‍ ഇത്തരം സമരരൂപങ്ങള്‍ക്ക് മുതിര്‍ന്നത് ധാര്‍മികമായി ശരിയാണോ അല്ലയോ എന്നതായിരുന്നു പിന്നീട് കേരളം ചര്‍ച്ച ചെയ്തതും, ഇന്ന് രാജ്യത്തെ എല്ലാ നിയമനിര്‍മാണസഭയ്ക്ക് ബാധകമാവുന്ന ഒരു  സുപ്രീം കോടതി വിധിയിലേക്ക് കാര്യങ്ങളെത്തിച്ചതും. വിഡിയോ കാണാം. 

MORE IN KERALA
SHOW MORE
Loading...
Loading...