150 കിലോ മീറ്റർ വേഗത്തിൽ പായും; റോഡിൽ നിരന്തര അഭ്യാസം; 3 ജീവനെടുത്തു

duke-bike-accident
SHARE

അമിതവേഗത്തിൽ പലതവണ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞ ബൈക്കാണ് അപകടത്തിൽപ്പെട്ടതെന്ന് നാട്ടുകാർ. ചങ്ങനാശേരി ബൈപ്പാസില്‍ ഇത്തരം അഭ്യാസങ്ങൾ പതിവാണെന്നും നാട്ടുകാർ വ്യക്തമാക്കുന്നു. ഇന്ന് അപകടം ഉണ്ടാക്കിയ ബൈക്കിലെ യുവാവ് തന്നെ പലകുറി ഇത്തരം മരണപാച്ചിൽ നടത്തിയിട്ടുണ്ട്. 150 കിലോമീറ്റർ വേഗത്തിൽ ബൈക്ക് പറത്തി ഈ ചിത്രമെടുത്ത് സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. ക്യാമറ ഘടിപ്പിച്ചൊരു ഹെൽമറ്റും അപകട സ്ഥലത്ത് നിന്ന് കിട്ടി. 

ഇന്ന് വൈകുന്നേരം 6.45 ഓടെയായിരുന്നു അപകടം. ബൈക്കുകൾ അമിത വേഗതയിലായിരുന്നെന്നാണ് വിവരം. മത്സരയോട്ടം നടത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. രണ്ടുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഡിയോ റിപ്പോർട്ട് കാണാം. 

MORE IN KERALA
SHOW MORE
Loading...
Loading...