വേദന കൊണ്ട് പുളഞ്ഞ യുവതിക്ക് പൊലിസ് വാഹനത്തിൽ സുഖപ്രസവം; ബിഗ് സല്യൂട്ട്

policedelivery
SHARE

ആലപ്പുഴയിൽ പൊലീസ് വാഹനത്തിൽ യുവതി പ്രസവിച്ചു. പോലീസ് കൺട്രോൾ റൂം വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു യുവതിയുടെ പ്രസവം. മണ്ണഞ്ചേരി സ്വദേശിനി ആതിരയും കുഞ്ഞും ആശുപത്രിയിൽ സുരക്ഷിതരായിരിക്കുന്നു.

മണ്ണഞ്ചേരി തമ്പകച്ചുവട് നിന്നും പിതാവ് രാജേഷിൻ്റെ ഓട്ടോറിക്ഷയിലാണ് ആതിരയെ ആലപ്പുഴയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ജില്ലാ കോടതിക്ക് മുന്നിലെത്തിയപ്പോൾ യുവതിക്ക് പ്രസവവേദന ശക്തമായി. അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചതോടെ ആതിരയെ പോലീസ് വാഹനത്തിലേക്ക് മാറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ എത്തുമ്പോഴേക്കും യുവതി പ്രസവിച്ചിരുന്നു.

കൺട്രോൾ റൂമിലെ എഎസ്ഐ ബൈജു, സിവിൽ പോലീസ് ഓഫീസർമാരായ ബി പ്രസാദ്, വിഷ്ണുരാജ് എന്നിവരാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. യുവതിയെ ആശുപത്രിയിലെത്തിക്കാൻ അടിയന്തരഘട്ടത്തിൽ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും നിരവധി പേർ അഭിനന്ദിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...