അഞ്ചുമണ്ഡലങ്ങളിലെ സിപിഎം വീഴ്ച; റിപ്പോര്‍ട്ട് 24ന് ജില്ലാസെക്രട്ടറിയേറ്റില്‍

reportsubmission
SHARE

എറണാകുളം ജില്ലയിലെ വിവിധമണ്ഡലങ്ങളിലെ തിരഞ്ഞുടുപ്പ് പരാജയം പരിശോധിക്കുന്ന സി.പി.എം അന്വേഷണ കമ്മീഷന്‍, റിപ്പോര്‍ട്ട് 24ന് ജില്ലാസെക്രട്ടറിയേറ്റില്‍ വയ്ക്കും. 25ന് ജില്ലാകമ്മറ്റി റിവ്യൂവിന് ശേഷം റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിയ്ക്ക് നല്‍കും. 30ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്  റിപ്പോര്‍ട്ട് പരിഗണിയ്ക്കും.

അഞ്ചുമണ്ഡലങ്ങളിലെ വീഴ്ചയാണ് പരിശോധിച്ചത്.  മുഖ്യമായും തൃപ്പൂണിത്തുറ, തൃക്കാക്കര മണ്ഡലങ്ങളിലെ പരാജയം. ഇതിന്റെ ചുമതല സംസ്ഥാന കമ്മറ്റി അംഗം ഗോപി കോട്ടമുറിയ്ക്കല്‍ അധ്യക്ഷനായ സമിതിയ്ക്കാണ്. തൃപ്പൂണിത്തുറയില്‍ പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലെ വോട്ടുചോര്‍ച്ചയാണ് കാര്യമായി അന്വേഷിച്ചത്. പിറവം, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലെ പരാജയത്തെ മുന്‍നിര്‍ത്തി കേരളാകോണ്‍ഗ്രസ് എം നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുന്നത് സി.എം. ദിനേശ്മണി, പി.എം ഇസ്മയില്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മീഷനാണ്. ചൊവ്വാഴ്ച ചേര്‍ന്ന ജില്ലാസെക്രട്ടറിയേറ്റ് പ്രാഥമീക റിപ്പോര്‍ട്ട്  ചര്‍ച്ച ചെയ്തു. കൂത്താട്ടുകുളം. ആലങ്ങാട് ഏരിയാ സെക്രട്ടറിമാര്‍ക്കെതിരെ നടപടിയ്ക്കു സാധ്യതയുണ്ട്. പിറവം ഏരിയാ സെക്രട്ടറിയ്ക്കെതിരെ വലിയ അക്ഷേപങ്ങളാണ് അന്വേഷണകമ്മിഷനുമുന്നില്‍ വന്നത്. 

MORE IN KERALA
SHOW MORE
Loading...
Loading...