3 കാറുകൾ കൂട്ടിയിടിച്ചു; എൻജിൻ ഇളകിത്തെറിച്ച് റോഡിൽ; യാത്രക്കാർക്കു പരുക്ക്

car-accident
SHARE

അഞ്ചാലുംമൂട്: ബൈപാസിൽ മങ്ങാട് പാലത്തിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന കുട്ടിയടക്കം കാർ യാത്രികർക്ക് സാരമായി പരുക്കേറ്റു. അപകടമുണ്ടാക്കിയ കാറിന്റെ എൻജിൻ ഇളകിത്തെറിച്ച് റോഡിൽ വീണു. ഇന്നലെ വൈകിട്ട് 6 മണിയോടെ ബൈപാസിൽ മങ്ങാട് പാലം ആരംഭിക്കുന്ന ഭാഗത്തായിരുന്നു അപകടം. കാവനാടു നിന്നു കൊട്ടിയം ഭാഗത്തേക്കു പോയ കാർ എതിരെ വന്ന രണ്ട് കാറുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാവനാട് ഭാഗത്തു നിന്നു വന്ന കാറിന്റെ എൻജിനാണ് ഇളകി വീണത്. കാറുകളുടെ മുൻവശം  തകർന്നു. ഓടിക്കൂടിയ നാട്ടുകാരും ഹൈവേ പട്രോളിങ് പൊലീസ് സംഘവുമാണ് കാറിലുണ്ടായിരുന്നവരെ പുറത്തിറക്കി ആശുപത്രിയിലെത്തിച്ചത്. കൊല്ലത്തു നിന്നെത്തിയ അഗ്നിരക്ഷാ സംഘവും പൊലീസും നാട്ടുകാരും ചേർന്ന് അപകടത്തിൽപ്പെട്ട കാറുകൾ നീക്കം ചെയ്തു. അപകടത്തെ തുടർന്ന് ബൈപാസിൽ അര മണിക്കൂറോളം ഗതാഗതം മുടങ്ങി.

MORE IN KERALA
SHOW MORE
Loading...
Loading...