നഗരസഭയുടെ പ്രവർത്തനം സ്തംഭിച്ചു; സമരം പിൻവലിച്ച് ജീവനക്കാർ

chengannur-strike
SHARE

ചെങ്ങന്നൂര്‍ നഗരസഭയിലെ ജീവനക്കാരുടെ സമരം പിന്‍വലിച്ചു. മൂന്നാം ദിവസവും പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിച്ചതോടെയാണ് താല്‍ക്കാലികമായി സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

നഗരസഭാ സെക്രട്ടറി എസ്.നാരായണനെയും, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നെയും  മര്‍ദിച്ച കൗണ്‍സിലറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ജാമ്യമില്ലാ വകുപ്പു പ്രകാരം കൗണ്‍സിലര്‍ക്കും മകനുമെതിരെ കേസുണ്ട്. കയ്യേറ്റമൊഴിപ്പിക്കലിനിടെയായിരുന്നു സംഘര്‍ഷം. സമരം മൂന്നുദിവസം പിന്നിട്ടതോടെ ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് സമരം പിന്‍വലിച്ചത്.

നഗരസഭാ സെക്രട്ടറിയുടെ പ്രവര്‍ത്തനം ഏകപക്ഷീയമാണെന്നും കൗണ്‍സിലിനെ അറിയിക്കാതെയുള്ള പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്നും ചെയര്‍പേഴ്സണ്‍ മറിയാമ്മ ജോണ്‍ പറഞ്ഞു. സെക്രട്ടറിയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നഗരസഭ കഴിഞ്ഞ മാസം പ്രമേയം പാസാക്കിയിരുന്നു. ചില കൗണ്‍സിലര്‍മാരുടെ അ‌ടക്കം കയ്യേറ്റമൊഴിപ്പിച്ചതിന്‍റെ വിരോധമെന്നാണ് സെക്രട്ടറി എസ് നാരായണന്‍റെ നിലപാട്

MORE IN KERALA
SHOW MORE
Loading...
Loading...