നിര്‍മ്മാണപ്രവര്‍ത്തനത്തിന്റെ നിയന്ത്രണങ്ങള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധം; പരാതി

West-Thrillson-04
SHARE

കോഴിക്കോട് വെസ്റ്റ് ഹില്‍ സൈനിക ബാരക്സിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിര്‍മ്മാണപ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ പ്രതിരോധ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമെന്ന് ആക്ഷേപം. കോഴിക്കോട് കോര്‍പ്പറഷന്‍ ഇതിനെതിരെ കൃത്യമായ നടപടികളെടുത്തില്ലെന്നാരോപിച്ച് എം.കെ രാഘവന്‍ എം.പി രംഗത്തെത്തി.

വെസ്റ്റ് ഹില്‍ ബാരക്സിന് ചുറ്റുമുള്ള 100 മീറ്റര്‍ പരിധിയിലുള്ള നിര്‍മാണങ്ങള്‍ക്ക് നിരോധനവും 500 മീറ്ററില്‍ എന്‍.ഒ.സി യുമാണ് നിബന്ധന.

2016 ല്‍ പ്രതിരോധ മാന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ഈ നിബന്ധനകളെന്ന് പാര്‍ലമെന്റില്‍ ലഭിച്ച മറുപടികള്‍ ചൂണ്ടിക്കാട്ടി എം.കെ രാഘവന്‍ എം.പി പറയുന്നു.

കോഴിക്കോട് കോര്‍പ്പറേഷന്‍ ഇക്കാര്യത്തില്‍ ഇടപെടലുകള്‍ നടത്താതെ പ്രാദേശിക മിലിട്ടറി ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അങ്ങനെ തന്നെ നടപ്പിലാക്കുന്നു എന്നാണ് ആരോപണം. വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. കണ്ണൂരിലെ ടൊറിട്ടോറിയല്‍ ആര്‍മി ബറ്റാലിയന്‍ കൂടി വെസ്റ്റ് ഹില്‍ ബാരക്സില്‍ എത്തിയതോടെ നാലു വാര്‍ഡുകളിലെ ജനങ്ങളാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസങ്ങള്‍ നേരിടുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...