കോവിഡും ഇന്ധനവിലയും; തളർന്ന് ഇന്‍റർലോക്ക് ഇഷ്ടിക വ്യവസായം

interlock
SHARE

കോവിഡ് ലോക്ക് ഡൗണിലും ഇന്ധനവിലവര്‍ധനയിലും തളര്‍ന്ന് ഇന്റര്‍ലോക്ക് ഇഷ്ടിക വ്യവസായം. അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ കടക്കെണിയിലായിരിക്കുകയാണ് മിക്ക ചെറുകിട സംരംഭകരും. ഇന്ധനവിലവര്‍ധനയ്ക്കെതിരെ സമരത്തിനൊരുങ്ങുകയാണ് ഇഷ്ടികനിര്‍മാതാക്കളുടെ സംഘടന.

പൊള്ളുന്ന വിലയാണ് എല്ലാറ്റിനും . മണല്‍ , സിമന്റ് , ക്വാറി ഉല്‍പന്നങ്ങള്‍ ന്യായവിലയ്ക്ക് ഇവയൊന്നും കിട്ടില്ല. ലോക്ക് ഡൗണ്‍ മൂലം ഉല്‍പന്ന ക്ഷാമം രൂക്ഷമാണ്. നിര്‍മാണമേഖലയ്ക്ക് ഇളവുകളനുവദിച്ചതോടെ  ഇന്ധനവില കുതിച്ചുയര്‍ന്നതോടെ ഇവയുടെ നീക്കം ഏതാണ്ട് നിലച്ച മട്ടാണ് . അസംസ്കൃത വസ്തുക്കളുടെ വില ക്രമാതീതമായി കൂടിയതോടെ നിര്‍മാണ ചെലവും വര്‍ധിച്ചു. ചുരുക്കത്തില്‍ ഒരുരീതിയിലും വ്യവസായം മുന്നോട്ടുകൊണ്ടുപോകാനാകാത്ത സ്ഥിതി 

സിമന്റിന്റെ വില ഒരു മാനദണ്ഡവുമില്ലാതെയാണ് വര്‍ധിപ്പിക്കുന്നത്. വിലനിയന്ത്രിക്കാന്‍ അടിയന്തര സര്‍ക്കാര്‍ ഇടപെടലാണ്  സിമന്റ്‌ ബ്രിക്‌സ് ആൻഡ്  ഇന്റർലോക്ക് മാനുഫാക്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.  ഇന്ധനവിലവര്‍ധനയ്ക്കെതിരെ  നിര്‍മാണ മേഖലയിലെ മറ്റ് സംഘടനകളുമായി സഹകരിച്ച് സമരത്തിലേക്ക് നീങ്ങാനും  സംഘടന തീരുമാനിച്ചു. ഇഷ്ടിക നിര്‍മാണം നിലച്ചതോടെ ഈ തൊഴിലില്‍മേഖലയില്‍ പണിയെടുക്കുന്ന ഒട്ടേറെ കുടുംബങ്ങള്‍ പട്ടിണിയിലാണ്. അവര്‍ക്ക് സര്‍ക്കാര്‍ സഹായമെത്തിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു 

MORE IN KERALA
SHOW MORE
Loading...
Loading...