ഇന്ധന വില വർധന; രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്

Fuel-Protest
SHARE

ഇന്ധന വില വർധനക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. കോവിഡ് പ്രതിസന്ധിക്കിടെ ജനത്തെ കൊള്ളയടിക്കുന്നത് സർക്കാർ അവസാനിപ്പിക്കണമെന്ന് ഡൽഹിയിൽ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത സംഘടന ജനറൽ സെക്രട്ടറി K C വേണുഗോപാൽ ആവശ്യപ്പെട്ടു.

കേന്ദ്രം നികുതി കൂട്ടുമ്പോൾ ആഹ്ലാദിക്കുന്ന ഭരണകൂടമാണ് കേരളത്തിലേതെന്നും  തിരുവനന്തപുരത്ത്  മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കുതിച്ചുയരുന്ന ഇന്ധന വിലക്കെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങിയിരിക്കുകയാണ് കോൺഗ്രസ്. പെട്രോൾ പമ്പുകൾക്ക് മുന്നിലായിരുന്നു  പ്രതിഷേധം. 

ഡൽഹി ഫിറോഷാ കോട്ല റോഡിലെ പെട്രോൾ പമ്പിന് മുന്നിലെ പ്രതിഷേധത്തിന് കുതിര പുറത്തെത്തിയാണ് സംഘടന ജനറൽ സെക്രട്ടറി KC വേണുഗോപാൽ നേത്യത്വം നൽകിയത്. UP പൊലീസ് PCC അധ്യക്ഷൻ അജയ് കുമാർ ലല്ലുവിനെ വീട്ടുതടങ്കിലാക്കിയത് UP യിൽ ശക്തമായ പ്രതിഷേധത്തിനിടയാക്കി. പഞ്ചാബ്, രാജസ്ഥാൻ  കർണാടക തുടങ്ങിയ ഇടങ്ങളിലും പ്രതിഷേധം ശക്തമായി. കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും  ഇന്ധന വില വർധനവിൽ സംസ്ഥാന സർക്കാരിന് നിഷേധാത്മക സമീപനമാണെന്നും തിരുവനന്തപുരം വെള്ളയമ്പലത്ത് നടന്ന പ്രതിഷേധ പരിപാടിക്കിടെ രമേശ് ചെന്നിത്തല ആരോപിച്ചു.

അധിക നികുതിയിൽ സംസ്ഥാനം ഇളവ് നൽകണമെന്ന് തിരുവനന്തപുരം ബേക്കറി ജംഗ്‌ഷനിലെ പ്രതിഷേധ പരിപാടിയിൽ ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു കെ.എസ്.യു. കാസർകോട് മാലോത് കസബ പൂർവ വിദ്യാർഥി കൂട്ടായ്മ പ്രധാനമന്ത്രിക്ക് നൂറ് കത്തുകൾ അയച്ചാണ് പ്രതിഷേധിച്ചത്.

MORE IN KERALA
SHOW MORE
Loading...
Loading...