ചുഴലിക്കാറ്റില്‍പ്പെട്ടു, ബോട്ട് പുലിമുട്ടില്‍ ഇടിച്ചു രണ്ടായി പിളർന്നു; നാല് പേർക്ക് പരുക്ക്

boat
SHARE

കോഴിക്കോട് ചാലിയത്ത് ചുഴലിക്കാറ്റില്‍പ്പെട്ട മല്‍സ്യബന്ധന ബോട്ട് പുലിമുട്ടില്‍ ഇടിച്ച് രണ്ടായി പിളര്‍ന്നു. നാല് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഒന്നേക്കാല്‍ കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്.  

പുലര്‍ച്ചെ മീന്‍പിടിക്കാന്‍ പോയി തിരികെ മടങ്ങുമ്പോഴാണ് കരയില്‍ നിന്ന് ഒന്നരകിലോമീറ്റര്‍ അകലെ ബോട്ട് ചുഴലിയില്‍ പെട്ടത്. നിയന്ത്രിക്കാനാകാതെ ബോട്ട് പുലിമുട്ടില്‍ വന്നിടിക്കുകയായിരുന്നു. രണ്ടായി പിളര്‍ന്ന ബോട്ട് പൂര്‍ണമായും തകര്‍ന്നു. 38 തൊഴിലാളികളില്‍ നാല് പേര്‍ക്ക് നിസാര പരുക്കേറ്റു. അടുത്തുള്ള ആശുപത്രിയില്‍ നിന്ന് ഇവര്‍ക്ക് പ്രാഥമിക ചികില്‍സ നല്‍കി. 

20 ലക്ഷം രൂപ വിലവരുന്ന വലയാണ് ബോട്ടില്‍ നിന്ന് ആകെ തിരികെ ലഭിച്ചത്. കോവിഡും കടല്‍ക്ഷോഭവുമെല്ലാം കാരണം കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കുന്നതിനിടെയാണ് ഈ തിരിച്ചടി. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് എന്തെങ്കിലും സഹായം ലഭിച്ചാലേ പിടിച്ചു നില്‍ക്കാനാകൂ എന്നും മല്‍സ്യതൊഴിലാളികള്‍ പറയുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...