കേരളത്തിലേക്ക് ഒന്നര കോടിയുടെ സഹായം; അമേരിക്കൻ മലയാളികളുടെ കരുതൽ

alawb
SHARE

കേരളത്തിലേക്ക് ഒന്നര കോടി രൂപയുടെ സഹായവുമായി അമേരിക്കൻ മലയാളികളുടെ കലാ സാംസ്കാരിക സംഘടനയായ അല. ലോകമെമ്പാടുമുള്ള മലയാളികൾക്ക് സംഭാവന നല്‍കാന്‍  കഴിയുന്ന വിധം ഫേസ്‌ബുക്ക്, ഗോ ഫണ്ട് മീ, കോർപറേറ്റ് മാച്ചിങ് എന്നിവ വഴിയാണ് ധനസമാഹരണം നടത്തിയത്.  

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സഹായമായി ഒന്നര കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങളാണ് അമേരിക്കന്‍ മലയാളികള്‍ എത്തിച്ചത്. അമേരിക്കയിലെ കെയർ ആന്റ് ഷെയർ എന്ന സന്നദ്ധ സംഘടനയുമായി ചേർന്നാണ് 'അല' സഹായ നിധി ആരംഭിച്ചത്. അഞ്ചുദിവസം കൊണ്ട് ഒരുലക്ഷം ഡോളര്‍ ലഭിച്ചു.  

ഒന്നാം ഘട്ടമായി, പത്തു ലിറ്ററിന്റെ മുപ്പത്തിയഞ്ച് ഓക്സിജൻ കോൺസൻട്രേറ്ററുകൾ അടക്കമുള്ള ഉപകരണങ്ങള്‍  വിമാനമാർഗം കൊച്ചിയിൽ എത്തിച്ചു.   രണ്ടാം ഘട്ടമായി കൂടുതൽ ഉപകരണങ്ങൾ എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ ഇവയും നാട്ടിലേക്ക് എത്തുമെന്നും അല ഭാരവാഹികൾ അറിയിച്ചു

MORE IN KERALA
SHOW MORE
Loading...
Loading...