കേരളത്തിലെ ആശുപത്രികൾ സുസജ്ജമോ? പേടിക്കേണ്ട സാഹചര്യമുണ്ടോ?

HD_covid_show
SHARE

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 41,971 പേര്‍ക്ക്. 64 മരണവും. ഒന്‍പത് ദിവസം സമ്പൂര്‍ണമായി അടച്ചിട്ടാണ് സംസ്ഥാനം രണ്ടാം തരംഗത്തെ അതിജീവിക്കാന്‍ പരിശ്രമിക്കുന്നത്. ഇന്ന് ആദ്യ ദിനം. നാട് ഒന്നായി സഹകരിച്ചിറങ്ങുമ്പോള്‍, ചിലയിടങ്ങളിലെങ്കിലും ഇനിയും എന്താണ് നമുക്ക് ചുറ്റും സംഭവിക്കുന്നത് എന്ന് അറിയാത്തവരുണ്ടോ എന്ന് സംശയിക്കേണ്ടി വരുന്നു.  രാജ്യത്ത് സ്ഥിതി അതീവ ഗുരുതരമായ 20 ജില്ലകളില്‍ ആറെണ്ണം ഇവിടെ കേരളത്തിലാണ്. അതില്‍ എറണാകുളവും കോഴിക്കോടും പത്തിനുള്ളിലാണ് ഇടം പിടിച്ചത്. നേട്ടമല്ല, ആശങ്കയാണ്. ഓക്സിജന്‍ ക്ഷാമം ഇവിടേയും പ്രതിസന്ധിയുണ്ടാക്കുമോ എന്ന ആശങ്കയുയര്‍ത്തി, തിരുവനന്തപുരത്ത് ആര്‍സിസിയിലും ചില സ്വകാര്യ ആശുപത്രികളിലും ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കേണ്ടി വന്നു.  14 ജില്ലകളിലേയും രോഗവ്യാപനവും പ്രതിരോധ നടപടികളും ആശുപത്രികളിലെ സ്ഥിതിയും സമഗ്രമായി പരിശോധിക്കുകയാണ് ഈ ഒരു മണിക്കൂറില്‍. കരുതലാണ് കവചം.. 

MORE IN KERALA
SHOW MORE
Loading...
Loading...