റോഡിന് വീതി കൂട്ടി; വീട് അപകടത്തിലായി; ദുരിതത്തിലായി കുടുംബം

റോഡിന് വീതി കൂട്ടിയപ്പോള്‍ വീട് അപകടത്തിലായ ഒരു കുടുംബമുണ്ട് കൊല്ലം അ‍ഞ്ചല്‍ പഞ്ചായത്തിലെ പത്തൊന്‍പതാം വാര്‍ഡില്‍. മഴക്കാലത്തിന് മുന്‍പ് സംരക്ഷണഭിത്തി കെട്ടിയില്ലെങ്കില്‍ പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരുടെ കിടപ്പാടം ഇല്ലാതാകും. വയലിനോട് ചേര്‍ന്നുള്ള നടപ്പാത വീതി കൂട്ടിയപ്പോഴാണ് ഈ വീട് ഇങ്ങിനെയായത്. ആകെയുള്ള അഞ്ചു സെന്റില്‍ വെച്ച ചെറിയ വീടിന്റെ മുറ്റം മുഴുവന്‍ റോഡിനായി പോയി. 

വേനല്‍ മഴയിലും മണ്ണിടിഞ്ഞു. പലയിടങ്ങളിലും പരാതി നല്‍കിയിട്ടും ആരും ഇതുവരെ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല.റോഡ് പണിത കരാറുകാരന്റെ അനാസ്ഥയാണ് പ്രശ്നത്തിന് കാരണമെന്നും ഉടന്‍ പരിഹാരമുണ്ടാക്കുമെന്നുമാണ് പഞ്ചായത്തിന്റെ വിശദീകരണം.