5 ദിവസം കൂടി വ്യാപക മഴ; ഇടിമിന്നലിനും സാധ്യത; ജാഗ്രത

rainwb
SHARE

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കൂടി വ്യാപകമായി മഴക്ക്് സാധ്യതയുണ്ടെന്ന്  കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.  ശക്തമായകാറ്റിനും ഇടിമിന്നലിനും ഇടയുള്ളതിനാല്‍ അതീവ ജാഗ്രതപാലിക്കണം. മാര്‍ച്ച് ഒന്നു മുതലുള്ള കണക്കുകളനുസരിച്ച് സംസ്ഥാനത്ത് മുപ്പത്തിയൊന്നു ശതമാനം അധികം വേനല്‍മഴ ലഭിച്ചു.  

മേയ് പത്താംതീയതിവരെ എല്ലാ ജില്ലകളിലും മഴകിട്ടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കോഴിക്കോട്, കോട്ടയം ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള  കാറ്റിനും ഇടിമിന്നലിനും ഇടയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. ഉച്ചക്ക് രണ്ട് മണി മുതല്‍ 10 മണി വരെയാണ് സാധാരണയായി  മിന്നല്‍  ഉണ്ടാകുന്നത്. ഈ സമയത്ത് അതീവ ജാഗ്രതപാലിക്കണം. മിന്നലുള്ളപ്പള്‍ തുറസായ സ്ഥലങ്ങളില്‍പോകരുത്, വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുയുമരുത്. കെട്ടിടങ്ങളുടെ ടെറസ്സില്‍പോകുന്നത് ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.  

സംസ്ഥാനത്ത് വേനല്‍മഴ ഇത്തവണ മാര്‍ച്ച് ആദ്യംതന്നെ ആരംഭിച്ചു. രണ്ട്മാസത്തിനുള്ളില്‍ 31 ശതമാനം അധികംമഴയാണ് ലഭിച്ചത്. പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട്, എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. പത്തനംതിട്ടയില്‍ ലഭിക്കേണ്ടതിനെക്കാള്‍ 88 ശതമാനം  അധികം മഴ പെയ്തു. കണ്ണൂരില്‍ 75, എറണാകുളത്ത് 65, കാസര്‍കോട് 61 ശതമാനം വീതം അധികം വേനല്‍മഴ ലഭിച്ചു. കോട്ടയം , മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലും മഴ കൂടുതലാണ്.  സംസ്ഥാനത്ത് സാധാരണ  ഈ കാലയളവില്‍ 161 മില്ലീ മീറ്റര്‍മഴയാണ് പെയ്യേണ്ടത്, ഇത്തവണ 211 മില്ലീമീറ്റര്‍ലഭിച്ചു. തെക്കുപടിഞ്ഞാറന്‍കാലവര്‍ഷം ജൂണ്‍ ഒന്നിന് തുടങ്ങുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. കാലവര്‍ഷം തുടങ്ങും മുന്‍പുതന്നെ മണ്‍സൂണിന് സമാനമായ മഴകിട്ടിത്തുടങ്ങാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നത്. 

MORE IN KERALA
SHOW MORE
Loading...
Loading...