ഒ‍ാക്സിജൻ മാസ്ക് വലിച്ചെറിഞ്ഞു, ആക്രമണം; 4 മക്കൾക്കെതിരെ അമ്മയുടെ പരാതി

oldlady
SHARE

 മക്കളുടെ അക്രമത്തിൽ നിന്ന് സംരക്ഷണം നൽകണം എന്ന് ആവശ്യപ്പെട്ട് 87 വയസ്സുള്ള മാതാവ് പെ‍ാലീസിൽ പരാതി നൽകി. പാറശാല ഉച്ചക്കട നെല്ലിവിള വീട്ടിൽ എട്ട് മക്കൾ ഉള്ള കമലമ്മ ആണ് നാല് മക്കൾക്ക് എതിരെ പെ‍ാഴിയൂർ പെ‍ാലീസിൽ പരാതി നൽകിയിരിക്കുന്നത്. 11 വർഷം മുൻപ് ഭർത്താവ് മരിച്ചതോടെ കമ്മലമ്മയും നാല് മക്കളും തമ്മിൽ സ്വത്ത് വീതം വയ്പ് സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നു.

പരാതികളെ തുടർന്ന് പെ‍ാലീസ് ഇടപെട്ടാണ് നേരത്തെ ഒത്തുതീർപ്പ് നടത്തിയത്.  വീണ്ടും ഉപദ്രവം തുടർന്നതോടെ ഇളയ മകളുടെ വീട്ടിൽ താമസിക്കുന്ന വയോധികയെ കഴിഞ്ഞ ദിവസം ഉപദ്രവിക്കുകയും ഒ‍ാക്സിജൻ മാസ്ക് വലിച്ചെറിയാനും മക്കൾ ശ്രമിച്ചു. ശ്വാസകോശങ്ങൾക്കു ശേഷി കുറവ് ഉള്ളതിനാൽ ഒ‍ാക്സിജൻ സിലിണ്ടർ വീട്ടിൽ സ്ഥാപിച്ചാണ് ജീവൻ നിലനിർത്തുന്നത്. മാതാവിനെ സഹായിക്കുന്ന മറ്റ് മക്കളെയും ഇവർ ഉപദ്രവിക്കുന്നതായി പരാതിയിൽ പറയുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...