യുഡിഎഫിനെ തള്ളിപ്പറഞ്ഞിട്ടില്ല; ഈ രീതി ശരിയല്ലെന്ന് ഫിറോസ് കുന്നംപറമ്പിൽ; വിഡിയോ

firos-kunnamparambil
SHARE

യുഡിഎഫിനെ തള്ളി പറഞ്ഞ് അഭിമുഖം നടത്തിയിട്ടില്ലെന്ന് ഫിറോസ് കുന്നംപറമ്പിൽ. ഫെയ്സ്ബുക്ക് ലൈവിലെത്തിയാണ് തനിക്കെതിരെ ഉയരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഫിറോസ് പറയുന്നത്.

ഫിറോസിന്റെ വാക്കുകൾ: 15 മിനിട്ട് നീണ്ടുനിൽക്കുന്ന അഭിമുഖത്തിലെ പല ഭാഗങ്ങൾ മാത്രമാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പുറത്തുവന്നിരിക്കുന്നത്. മണ്ഡലത്തിലെ പ്രചാരണപ്രവർത്തനങ്ങളെക്കുറിച്ചാണ് ആദ്യം പറഞ്ഞത്. തവനൂർ നിയോജകമണ്ഡലത്തിൽ ഭൂരിപക്ഷം കുറയ്ക്കാൻ സാധിച്ചതിൽ എനിക്കൊപ്പം പ്രവർത്തിച്ച പ്രവർത്തകർക്ക് നന്ദി അറിയിക്കുകയാണ് ചെയ്തത്. ഒരിക്കലും യുഡിഎഫിനെതിരെ പറഞ്ഞിട്ടില്ല, ഒരിക്കലും പറയുകയുമില്ല. മുഖ്യമന്ത്രിയെ എല്ലാവരും ആശംസിച്ചതുപോലെ മാത്രമേ ഞാനും പറഞ്ഞിട്ടുള്ളൂ. ഈ രീതി ശരിയല്ലെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഫിറോസ് കുന്നംപറമ്പിൽ ഫെയ്സ്ബുക്ക് ലൈവിൽ പറയുന്നു. 

വിഡിയോ കാണാം:

MORE IN KERALA
SHOW MORE
Loading...
Loading...