കണ്ണില്‍ കണ്ടതെല്ലാം തിന്നും ചവിട്ടിയും നശിപ്പിച്ച് ആനക്കൂട്ടം; ലക്ഷങ്ങളുടെ നഷ്ടം

kasargod-elephent
SHARE

കാസര്‍കോട്ടേ മലയോര മേഖലകളില്‍ കാട്ടാനക്കൂട്ടം വീണ്ടും കൃഷി ഭൂമിയിലേക്കിറങ്ങുന്നു. ഏഴ് ആനകളുടെ ഒരു കൂട്ടമാണ് രാത്രിയിലിറങ്ങി കൃഷിനശിപ്പിക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ കണക്കുകൂട്ടുന്നത്.  

കുറ്റിക്കോല്‍ പള്ളഞ്ചിയിലാണ് കാട്ടാനാക്കൂട്ടം കൃഷി നശിപ്പിച്ചത്. രാത്രിയിലിറങ്ങിയ ആനകള്‍ തെങ്, കവുങ് എന്നിവ നശിപ്പിച്ചു. മൂപ്പെത്താത്ത കുലകളുള്ള നിരവധി വാഴകളും ഇതില്‍ ഉള്‍പ്പെടുന്നു. ഏഴോളം ആനകളാണ് കൃഷിയിടത്തില്‍ ഇറങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാര്‍ഷിക വിളകള്‍ക്കൊപ്പം കൃഷിയിടത്തില്‍ ജലസേചനത്തിനായി ഉണ്ടായിരുന്ന പൈപ്പുകളും നശിപ്പിച്ചു. ആറ് കര്‍ഷകരുടെ അഞ്ച് ഏക്കറിലേറെ വരുന്ന ഭൂമിയിലെ ഏതാണ്ട് മുഴുവന്‍ വിളകളും ഇങ്ങനെയായി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്. 

ആനയുടെ സാന്നിധ്യമറിയാത്തതുകൊണ്ട് കാവല്‍ നില്‍ക്കാനോ വേണ്ട മുന്‍കരുതലെടുക്കാനോ കര്‍ഷകര്‍ക്ക് സാധിച്ചില്ല. അതിനാല്‍ കാട്ടാനക്കൂട്ടം കണ്ണില്‍ കണ്ടതെല്ലാം തിന്നും ചവിട്ടിയും നശിപ്പിച്ചു. വനഭൂമിയും കൃഷി ഭൂമിയും വേര്‍തിരിച്ചുള്ള കിടങ്ങുകള്‍ പൂര്‍ണമാക്കിയാല്‍ കാട്ടാനക്കൂട്ടം എത്തുന്നത് ഒരുപരിധി വരെ തടയാന്‍ സാധിച്ചേക്കും. ആനകള്‍ കൃഷി നശിപ്പിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കുന്നതിന് കാലതാമസമെടുക്കുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നത്. 

MORE IN KERALA
SHOW MORE
Loading...
Loading...