സെമി ലോക്ഡൗൺ നിയന്ത്രണം പാളി; തിരക്കൊഴിയാതെ നിരത്തുകള്‍; ഗതാഗതകുരുക്ക്

semi-lockdown
SHARE

കോവിഡ് വ്യാപനം തടയാന്‍ നിയന്ത്രണം കര്‍ശനമാക്കിയിട്ടും റോഡില്‍ വാഹനത്തിരക്കിന് കുറവില്ല. പൊലീസിന്റെ അശാസ്ത്രീയ പരിശോധന കൂടിയായതോടെ പലയിടത്തും വന്‍ഗതാഗതകുരുക്കുണ്ടായി. ആശുപത്രിയിലും ഓഫീസുകളിലും പോകാനെത്തിയവരടക്കം വലഞ്ഞു. അതേസമയം 15 ാം തീയതിയോടെ രോഗവ്യാപനം തീവ്രമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണിനേക്കുറിച്ച് ആലോചന തുടങ്ങി.

രാവിലെ പത്തരയ്ക്ക് തിരുവനന്തപുരം നഗരത്തിന്റെ അതിര്‍ത്തായായ വഴയിലയിലെ കാഴ്ചയാണിത്. നൂറിലേറെ വാഹനങ്ങള്‍ മണിക്കൂറുകളായി കുടങ്ങിക്കിടക്കുന്നു. ആശുപത്രിയില്‍ പോകേണ്ടവര്‍ പോലും കുരുക്കില്‍പെട്ടു. ഒടുവില്‍ നടന്നാണ് പലരും കുരുക്കിന് പുറത്ത് കടന്നത്.

നൂറ് കണക്കിന് വാഹനങ്ങള്‍ വരുന്ന ജങ്ഷനില്‍ പത്തില്‍താഴെ പൊലീസിനെ വച്ച് എല്ലാവണ്ടിയും തടഞ്ഞ് പരിശോധിച്ചതാണ് ഗതാഗതകുരുക്കിന് കാരണമായത്. തിരുവനന്തപുരവും കൊച്ചിയുമടക്കം സംസ്ഥാനത്തിന്റെ പലമേഖലകളിലും സമാനഗതാഗതകുരുക്ക് രാവിലത്തെ മണിക്കൂറുകളിലുണ്ടായിരുന്നു. എന്നാല്‍ ഇത് പൊലീസ് പരിശോധനയുടെ മാത്രം കുറ്റമല്ല, കഴിഞ്ഞ ദിവസങ്ങളിലൊന്നുമില്ലാത്തതിനേക്കാള്‍ അധികം യാത്രക്കാരാണ് ഇന്ന് റോഡിേലക്കിറങ്ങിയത്. അതില്‍ നല്ല പങ്ക് അനാവശ്യയാത്രക്കാരുമുണ്ട്..

സെമി ലോക്ഡൗണ്‍ എന്ന നിയന്ത്രണം പാളുന്നതും അതിനൊപ്പം രോഗവ്യാപനം തീവ്രമാകുമെന്ന മുന്നറിയിപ്പും സമ്പൂര്‍ണ അടച്ചിടലിന്റെ സാധ്യത വര്‍ധിപ്പിക്കുകയാണ്. രണ്ടാഴ്ച കൂടി രോഗബാധിതരുടെ എണ്ണം ഉയര്‍ന്നു നില്ക്കുമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘം വിലയിരുത്തി. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍ , പാലക്കാട് ജില്ലകളില്‍ രോഗവ്യാപനം രൂക്ഷമായേക്കും. അതിനാല്‍ ലോക്ഡൗണ്‍ വേണമെന്ന് ആരോഗ്യവകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഞായറാഴ്ച വരെയുള്ള നിയന്ത്രണങ്ങളുടെ ഫലം നോക്കിയശേഷം തിങ്കളാഴ്ച തീരുമാനമെടുക്കും

MORE IN KERALA
SHOW MORE
Loading...
Loading...