കടുത്ത നിയന്ത്രണത്തിൽ എറണാകുളം; പുറത്തിറങ്ങുന്നത് അത്യാവശ്യക്കാർ മാത്രം

kochi-covid
SHARE

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുപ്പത്തിമൂന്നു ശതമാനവും കടന്ന് കുതിക്കുന്ന എറണാകുളം കടുത്ത നിയന്ത്രണത്തില്‍. നിയന്ത്രണവുമായി നഗരഗ്രാമ ഭേദമന്യേ ആളുകള്‍ വേണ്ട രീതിയില്‍ സഹകരിക്കുന്നുമുണ്ട്. ജില്ലാ അതിര്‍ത്തികളിലും പ്രധാന നിരത്തുകളിലുമെല്ലാം പൊലീസ് പരിശോധനയും ശക്തമാണ്. 

ഇടപ്പള്ളി പ്രീപെയ്ഡ് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ക്ക് കോവിഡിനെ പിടിച്ചുകെട്ടാനുള്ള നിയന്ത്രണങ്ങളോട് പൂര്‍ണ യോജിപ്പാണ്. ഒാട്ടം കുറഞ്ഞത് ദൈനംദിന ജീവിതത്തെ ബാധിക്കുന്നുവെങ്കിലും കോവിഡിനെ നേരിടാന്‍ അത് സഹിക്കാനും ഇവര്‍ തയാറാണ്. നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിന്റെ ആദ്യ ദിനം നഗരത്തില്‍ പുറത്തിറങ്ങിയത് അത്യാവശ്യക്കാർ മാത്രം.

ഇതിനിടെ നിയന്ത്രണങ്ങള്‍ കാര്യമാക്കാതെ വാഹനങ്ങളുമായി പുറത്തിറങ്ങിയവര്‍ കടുത്ത നടപടിയും നേരിടേണ്ടി വന്നു. ചിലരില്‍ നിന്ന് പിഴ ഈടാക്കിയപ്പോള്‍ മറ്റ് ചിലരുടെ വാഹനങ്ങൾ‌‍ പിടിച്ചെടുത്തു. സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില‍്‍ക്കുന്നതും ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ചികിത്സയില്‍ കഴിയുന്ന ജില്ലയും എറണാകുളത്താണ്. രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ ഇനി മാര്‍ഗം കടുത്ത നടപടികള്‍ മാത്രമാണ്. 

MORE IN KERALA
SHOW MORE
Loading...
Loading...