ഘടകകക്ഷികൾക്ക് മന്ത്രിസ്ഥാനം; സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ച

cabwb
SHARE

ഘടകക്ഷികള്‍ക്കായി മന്ത്രിമാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതില്‍  സിപിഐയുമായി  ഉഭയകക്ഷി ചര്‍ച്ചക്ക് സിപിഎം. എന്നാല്‍ മന്ത്രിസ്ഥാന  സിപിഐ വിട്ടുനല്‍കുന്നതിനെപ്പറ്റി പുറത്തുവരുന്നത് അഭ്യൂഹങ്ങളാണെന്നും ചര്‍ച്ചകള്‍  ആരംഭിച്ചിട്ടില്ലെന്നും സിപിഐ സംസ്ഥാന  സെക്രട്ടറി കാനം രാജേന്ദ്രന്‍ മനോരമ ന്യൂസിനോ്ട് പറഞ്ഞു .‌‌‌ചെറുകക്ഷികളില്‍ എല്ലാവര്‍ക്കും മന്ത്രസ്ഥാനം കിട്ടിയേക്കില്ല. 

പുതിയതായി മുന്നണിയിലേക്കെത്തിയ കേരള കോണ്‍ഗ്രസിനും എല്‍ജെഡിക്കും മന്തിസ്ഥാനം നല്‍കാന്‍ നിലവില്‍ 13 മന്ത്രിമാരുള്ള സിപിഎമ്മിനും 4 മന്ത്രിമാരുള്ള സിപിഐക്കും വിട്ടുവീഴ്ച ചെയ്യണം . സിപിഎം രണ്ടു സിപിഐ ഒന്നും മന്ത്രസ്ഥാനം വിട്ടുനല്‍കിയാലെ മന്ത്രിസ്ഥാനം വീതംവെയ്പ്പില്‍ നീതിപാലിക്കാനാവൂ. മന്ത്രസ്ഥാനം വിട്ടുനല്‍കുന്നതില്‍ സിപിഐക്ക് കടുത്ത വിയോജിപ്പാണുള്ളത്.. നാലു മന്ത്രിമാര്‍ക്ക് പുറമേ ഡപ്യൂട്ടി സ്പീക്കര്‍  .ചീഫ് വിപ്പ് പദവികള്‍ സിപിഐക്കാണ്. ഇതില്‍ ചീഫ് വിപ്പ് പദവി വിട്ടുനല്‍കാമെന്നാണ് സിപിഐ നിലപാട്. മന്ത്രിസ്ഥാനം കുറയ്ക്കുന്നതില്‍ സിപിഎം   ചര്‍ച്ചനടത്താനിരിക്കയാണ് കാനം രാജേന്ദ്രന്‍റെ പ്രതികരണം. 

  എന്‍സിപിയില്‍ എ.കെ.ശശീന്ദ്രനോ തോമസ് കെ തോമസോ മന്ത്രിയെന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. രണ്ടുപേരും രണ്ടരവര്‍ഷം വെച്ച് വീതംവെയ്ക്കാനാണ് സാധ്യത. ജനതാദള്‍ എസ്സില്‍ മാത്യൂ ടി തോമസ് പരിഗണക്കപ്പെട്ടേക്കാമെങ്കിലും വീതംവെയ്പ്പെന്ന  വാദം കെ കൃഷ്ണന്‍കുട്ടി ഉയര്‍ത്തിയേക്കാം . രണ്ടു പാര്‍ട്ടികളുടെയും ദേശീയനേതൃത്വത്തിന്‍റെ നിലപാട് നിര്‍ണായകമാണ്.  ഒരാള്‍ മാത്രം ജയിച്ച കോണ്‍ഗ്രസ് എസ് ഉള്‍പ്പടെയുള്ള ചെറുകക്ഷികള്‍ മന്തിസ്ഥാനത്ത് നിന്ന് ഒഴവാക്കപ്പെട്ടേക്കും .അങ്ങനെയായാല്‍ കെപി മോഹനന്‍ മാത്രം ജയിച്ച  എല്‍ജെഡിക്ക് സാധ്യത കുറവാണ്  .എന്നാല്‍ കഴിഞ്ഞതവണ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട് കെ ബി ഗണേഷ്കുമാര്‍ പരിഗണക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല 

MORE IN KERALA
SHOW MORE
Loading...
Loading...