തോല്‍വിയുടെ ഞെട്ടലില്‍ നിന്ന് മുക്തരാകാതെ കോണ്‍ഗ്രസ്; പ്രതികരിക്കേണ്ടെന്ന് തീരുമാനം

congveezhcha-02
SHARE

നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ ഞെട്ടലില്‍ നിന്ന് മുക്തരാകാതെ കോണ്‍ഗ്രസ് നേതൃത്വം. പ്രധാനനേതാക്കളെല്ലാം തലസ്ഥാനത്തുണ്ടെങ്കിലും പ്രതികരിക്കാന്‍ ഒരാളും തയാറായില്ല. കൂട്ടായ ചര്‍ച്ചയ്ക്ക് ശേഷം മാത്രംഅധികാര സ്ഥാനങ്ങള്‍ രാജിവയ്ക്കുന്ന കാര്യം തീരുമാനിച്ചാല്‍ മതിയെന്നാണ് പൊതുധാരണ.

കോണ്‍ഗ്രസ്ആസ്ഥാനമായ ഇന്ദിരഭവനില്‍ നിന്നുള്ള പതിനൊന്ന് മണിയുടെ കാഴ്ചയാണിത്. ആളനക്കമില്ല, ഗെയിറ്റ് പോലും തുറന്നിട്ടില്ല. പുതുപ്പള്ളിയിലായിരുന്ന ഉമ്മന്‍ചാണ്ടിയും ഹരിപ്പാടായിരുന്ന രമേശ് ചെന്നിത്തലയും രാത്രിയോടെ തിരുവനന്തപുരത്തെത്തി. എ.െഎ.സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കെ.പി.സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വീടുകളിലുണ്ട്. എന്തുവന്നാലും ആദ്യം വിമര്‍ശനവുമായെത്തുന്ന കെ മുരളീധരനും മിണ്ടാട്ടമില്ല. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കുന്നത് കൂട്ടായ ചര്‍ച്ചയ്ക്ക് ശേഷം മതിയെന്നാണ് പൊതുതീരുമാനം. പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ് ചെന്നിത്തല തുടരുമോയെന്നത് വ്യക്തമല്ല. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ ഉമ്മന്‍ചാണ്ടിയും ദൗത്യമേറ്റെടുക്കില്ല. അങ്ങനെ വന്നാല്‍  വി.ഡി സതീശനാകും ആദ്യ പരിഗണന.

 പക്ഷെ സതീശന്‍ നേതൃത്വത്തിലേക്ക് വരുന്നത് തന്റ സാധ്യതകള്‍ അടയ്ക്കുമെന്ന തോന്നലില്‍ എതിര്‍ക്കാന്‍ നില്‍ക്കുന്നവരും െഎ ഗ്രൂപ്പിലുണ്ട്. നേതൃമാറ്റത്തിനും തലമുറ മാറ്റത്തിനുമായുള്ള മുറവിളി ഉയര്‍ന്നുകഴിഞ്ഞു. മുല്ലപ്പള്ളി അധ്യക്ഷ സ്ഥാനം രാജിവച്ചാല്‍ വീണ്ടും കെ സുധാകരന്റ പേര് ഉയര്‍ന്നേക്കാം. പ്രതികൂല സാഹചര്യത്തിലും അണികളെ കൂടെനിര്‍ത്താന്‍ സുധാകരനേ കഴിയുവെന്ന ചിന്തയാണ് ഒരു വിഭാഗത്തിന്. ഹൈക്കമാന്‍ഡിന്റ മുഴുവന്‍ സമയ നിരീക്ഷണമുണ്ടായിട്ടും ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതില്‍ ദേശീയ നേതൃത്വവും കടുത്ത നിരാശയിലാണ്.

MORE IN KERALA
SHOW MORE
Loading...
Loading...