കനാലിൽ മുങ്ങിത്താണ് അനയ്, രക്ഷകയായി 'ഏയ്ഞ്ചൽ'‍: നിറകയ്യടി

girl-rescue
SHARE

കനാല്‍ വെള്ളത്തില്‍ വീണ മൂന്നു വയസുകാരന്‍റെ ജീവന്‍ രക്ഷിക്കാന്‍ കനാലിലേക്ക് എടുത്ത് ചാടി നാലാം ക്ലാസ് വിദ്യാര്‍ഥിനി ധീരത കാട്ടി. കനാലില്‍ വീണ കുഞ്ഞിനെ രക്ഷിക്കുകയും ചെയ്തു. തൃശൂര്‍ രാമവര്‍മപുരത്താണ് സംഭവം.  

ഈ കനാലിലൂടെ നിറയെ വെള്ളം ഒഴുകും ചില സമയങ്ങളില്‍. കുപ്പിച്ചില്ലുകളും മാലിന്യങ്ങളും നിറഞ്ഞ കനാല്‍ നിറഞ്ഞൊഴുകാറുണ്ട്. ഇങ്ങനെയുള്ള സമയത്തായിരുന്നു മൂന്നു വയസുകാരന്‍ അനയ് കനാലില്‍ വീണത്. മറ്റു കുട്ടികളെല്ലാം ഇതു കണ്ട് നിലവിളിച്ചു. ഈ നിലവിളി കേട്ട് ഓടിയെത്തിയ ഏയ്ഞ്ചല്‍ കനാലിലേക്ക് ചാടി. ഇരുപതു മീറ്ററോളം ഒഴുകി പോയ കുഞ്ഞിനെ രക്ഷപ്പെടുത്തി. കാലില്‍ കുപ്പിച്ചില്ല് കയറി രക്തമൊഴുകിയിട്ടും ഏയ്ഞ്ചല്‍ പിന്‍മാറിയില്ല. കുഞ്ഞിനെ കരയ്ക്കു കയറ്റി. വലിയ പരുക്കുകളില്ലാതെ കുട്ടി രക്ഷപ്പെടുകയും ചെയ്തു. ധൈര്യമായി കനാലില്‍ ചാടി കുട്ടിയെ രക്ഷപ്പെടുത്തി ഏയ്ഞ്ചല്‍ ഇന്ന് നാട്ടിലെ താരമാണ്. ഇതിനോടം ഒട്ടേറെ സ്വീകരണങ്ങള്‍ കിട്ടിക്കഴിഞ്ഞു.

തൃശൂര്‍ രാമവര്‍മപുരം മണ്ണാത്ത് ജോയ് എബ്രഹാം, ലിഡിയ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ഏയ്‍ഞ്ചല്‍. ദേവമാതാ സ്കൂളിലെ വിദ്യാര്‍ഥിനി. കഴിഞ്ഞ വേനലവധിക്കാലത്ത് ഫയര്‍ഫോഴ്സ് അക്കാദമിയില്‍ നീന്തലില്‍ പരിശീലനം ലഭിച്ചിരുന്നു. ഈ ധൈര്യത്തിലാണ് കനാലിലേക്ക് ചാടി കുട്ടിയെ രക്ഷപ്പെടുത്തിയത്. 

MORE IN KERALA
SHOW MORE
Loading...
Loading...