‘വെള്ളം മുഖത്ത് തളിച്ചിട്ടും ട്രീസ ഉണർന്നില്ല; ഗ്രൂപ്പ് ഫോട്ടോയോടെ സഹപാഠി പറന്നകന്നു’

farewell-party
തൊടുപുഴ ന്യൂമാൻ കോളജിലെ അവസാന വർഷ സാമ്പത്തിക ശാസ്ത്ര വിദ്യാർഥികളുടെ ഗ്രൂപ്പ് ഫോട്ടോ എടുത്തപ്പോൾ. ഫോട്ടോ എടുത്തതിനു പിന്നാലെ ഇവർക്ക് ഒപ്പം ഉള്ള ട്രീസ ജോസഫ് കുഴഞ്ഞ് വീഴുന്നത്. (ചുവന്ന വൃത്തത്തിനുള്ളിൽ കാണുന്നതാണ് ട്രീസ)...
SHARE

ഗ്രൂപ്പ് ഫോട്ടോയോടെ സഹപാഠി പറന്നകന്നു, ന്യൂമാൻ കോളജിൽ നടന്ന അവസാന വർഷ ബിഎ സാമ്പത്തിക ശാസ്ത്ര വിദ്യാർഥികളുടെ ഫേർവെൽ ഡേ നൊമ്പരമായി. അധ്യാപകരും വിദ്യാർഥികളും ചേർന്നുള്ള ഗ്രൂപ്പ് ഫോട്ടോയ്ക്ക് ശേഷം കൂട്ടുകാർ ചേർന്നുള്ള ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു എല്ലാവരും. ഭക്ഷണം കഴിക്കാനായി എത്തിയപ്പോൾ  സഹപാഠിയായ ട്രീസ ജോസഫ് തലചുറ്റി വീണു. വെള്ളം മുഖത്ത് തളിച്ചിട്ടും ട്രീസ ഉണർന്നില്ല. അധ്യാപകരും വിദ്യാർഥികളും ചേർന്ന് സെന്റ് മേരീസ് ആശുപത്രിയിൽ എത്തിച്ചു.

ട്രീസ ഹൃദ് രോഗിയാന്നെന്ന് കൂട്ടുകാർ അപ്പോഴാണറിയുന്നത് പ്രിയ കൂട്ടുകാരിക്കായി സഹപാഠികൾ ആശുപത്രിയിൽ കാവൽ ഇരുന്നു. ഞായർ ഉച്ചയോടെ ട്രീസ യാത്രയായി. മുളപ്പുറം വെട്ടിക്കാട്ട് പരേതനായ ജോസഫിന്റെയും റിട്ട .അധ്യാപികയായ മേഴ്സി ജോസഫിന്റെയും ഏക മകളാണ് ട്രീസ(20) കോളോജിൽ നിന്നുള്ള വിട വാങ്ങലിനു എത്തിയ പ്രിയ കൂട്ടുകാരി ജീവിതത്തിൽ നിന്നു തന്നെ വിട വാങ്ങിയതിന്റെ ഞെട്ടലിലാണ് സഹപാഠികളും അധ്യാപകരും. ട്രീസയുടെ സംസ്കാരം മുളപ്പുറം സെന്റ് ജൂഡ് പള്ളിയിൽ നടത്തി.

English Summary: Treesa Joseph student of Thodupuzha newman college Passes away

MORE IN KERALA
SHOW MORE
Loading...
Loading...