കളംനിറഞ്ഞതും കളി നിയന്ത്രിച്ചതും എന്തെല്ലാം? നെഞ്ചിടിപ്പാർക്ക്?

kanakkuvote
SHARE

അതെ, കണക്കാണ് വോട്ട്. കേരളം മനസറിയിച്ച് പൂര്‍ത്തിയാക്കിയ ഈനേരത്ത് കണക്കുകളിലേക്ക് പോകുമ്പോള്‍ രണ്ട് വാക്കുകള്‍ പ്രധാനമാണ്. വിശ്വാസം, ആത്മവിശ്വാസം. ഭരണത്തുടര്‍ച്ചയോ ഭരണമാറ്റമോ എന്നതില്‍ മുന്നണികളുടെ ആത്മവിശ്വാസമെത്രയാണ്? അതിന് അടിസ്ഥാനമായി അവര്‍ വിശ്വസിക്കുന്നത് എന്തിലാണ്? വികസനം, വിവാദം, വിശ്വാസം എല്ലാം ഇഴകീറി പരിശോധിച്ചശേഷമാണ് കേരളത്തിലെ രണ്ടേമുക്കാല്‍ കോടി ജനം വോട്ടുചെയ്യാന്‍ ബൂത്തിലെത്തിയത്. അതിലേതൊക്കെ ജനം പ്രധാനമായി കണ്ടു എന്നത് അറിയാനുള്ള ആഴ്ചകളുടെ കാത്തിരിപ്പാണ് ഇനി. അപ്പോൾ ഈ ഘട്ടത്തില്‍ നമ്മള്‍ പോകുന്നത് ചില പ്രധാനപ്പെട്ട ഘടകങ്ങളിലേക്കാണ്, ചില ഇടങ്ങളിലേക്കാണ്. കളംനിറഞ്ഞതും കളി നിയന്ത്രിച്ചതും എന്തെല്ലാമാണ്? എന്തൊക്കെയാണ് പ്രധാനമാകാൻ പോകുന്നത്? 

MORE IN KERALA
SHOW MORE
Loading...
Loading...