ചലച്ചിത്രമേളയുടെ സമാപനവേദിയിലെ തെരുവ് നാടകം; പ്രതിഷേധിച്ച് ബിജെപി

iffk-28
SHARE

രാജ്യാന്തര ചലച്ചിത്ര മേളയുടെ തലശേരി പതിപ്പിന് സമാപനം. സമാപനവേദിയിൽ  മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ തെരുവ് നാടകത്തിനെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. ചലച്ചിത്ര മേളയെ സിപിഎം മേളയാക്കി മാറ്റിയെന്നാണ് ബിജെപിയുടെ ആരോപണം. 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചുകൊണ്ടായിരുന്നു തെരുവ് നാടകം. മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പൻ അടക്കമുള്ളവരെ  മോചിപ്പിക്കണമെന്നു ആവശ്യപ്പെട്ട് നടത്തിയ നാടകത്തിൽ പ്രധാന മന്ത്രിയെ അപമാനിച്ചുവെന്നാണ് ബിജെപിയുടെ ആക്ഷേപം. 5 ദിവസങ്ങളായി നടന്ന ചലച്ചിത്ര മേളയുടെ തലശേരി പതിപ്പിന് സമാപനമായി.  വ്യത്യസ്ത ഭാഷകളിൽ ആയി 80 ചിത്രങ്ങൾ പ്രദർശനത്തിനെത്തി. സമാപന പതിപ്പിന് തിങ്കളാഴ്ച്ച പാലക്കാട് തുടക്കമാകും.

MORE IN KERALA
SHOW MORE
Loading...
Loading...