599 രൂപ വിലയുള്ള 5 ചുരിദാർ ഓർഡർ ചെയ്തപ്പോൾ കിട്ടിയത്...; വൻ തട്ടിപ്പ്

online-churidar
SHARE

തൃശൂർ: ഓൺലൈൻ വാണിജ്യ സൈറ്റിൽ 5 ചുരിദാർ ഓർഡർ ചെയ്തയാൾക്കു പാഴ്സലായി ലഭിച്ചത് ഒരു കൂടു നിറയെ തുണിക്കഷ്ണങ്ങൾ. ഒല്ലൂർ വല്ലച്ചിറ പൊറത്തൂക്കാരൻ ആസാഫ് സെബിയാണ് വഞ്ചിക്കപ്പെട്ടത്. 599 രൂപ വിലയുള്ള ചുരിദാർ 109 രൂപയ്ക്കു ലഭിക്കുമെന്നായിരുന്നു ഓൺലൈൻ സൈറ്റിലെ വാഗ്ദാനം.

ഇതു പ്രകാരം 5 ചുരിദാറുകൾ ഓർഡർ ചെയ്തു. ഡെലിവറി ചാർജ് അടക്കം 620 രൂപ അടച്ചു. കഴിഞ്ഞ ദിവസം എത്തിയ പാഴ്സൽ പൊട്ടിച്ചു നോക്കിയപ്പോഴാണു തട്ടിപ്പു മനസ്സിലായത്. തയ്യലിനു ശേഷം മിച്ചം വരാറുള്ള തുണിക്കഷ്ണങ്ങൾ കൂടയിൽ നിറച്ച‍ു പായ്ക്ക് ചെയ്ത നിലയിലായിരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...