സ്ഥാനാർഥികളെ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കും: കെ സുരേന്ദ്രൻ

സ്ഥാനാർഥികളെ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ നിയസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തയാറെടുപ്പുകള്‍ തുടങ്ങിയ ബി.ജെ.പി ബൂത്തുതലസമിതികള്‍ സജീവമാക്കിക്കഴിഞ്ഞു. അഞ്ചുബൂത്തുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ശക്തകേന്ദ്രകളാണ് ഇത്തവണത്തെ സവിഷേത. എന്‍.ഡി.എയിലെ പ്രധാന ഘടകക്ഷിയായ ബി.ഡി.ജെ.എസുമായി ചിലസീറ്റുകള്‍ വച്ചുമാറിയായിരിക്കും ഇത്തവണ സീറ്റുവിഭജനം.

ബൂത്തുതലസമിതികള്‍ രൂപീകരിച്ച് അവയുടെ ചുമതലക്കാരയെും നേരത്തെതന്നെ നിശ്ചയിച്ച ബി.ജെ.പി പ്രധാനമണ്ഡലങ്ങളില്‍ അഞ്ചുബൂത്തുകള്‍ കേന്ദ്രീകരിച്ച് ശക്തികേന്ദ്രകള്‍ക്കും രൂപംനല്‍കി. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ഈ സംവിധാനം. വോട്ടര്‍പട്ടികയില്‍ പേര്ചേര്‍ക്കുന്നതിനുളള ശ്രമത്തിലാണ് ബൂത്ത് സമിതികള്‍. എല്ലാ നിയോജകമണ്ഡലങ്ങളിലും സംസ്ഥാന നേതാക്കള്‍ക്ക് ചുമതല വിഭജിച്ചുനല്‍കി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജയസാധ്യതമാത്രം മാനദണ്ഡമാക്കിയാല്‍ മതിയെന്നാണ് ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ നിര്‍ദ്ദേശം. കെ. സുരേന്ദരന്റെ വിജയയാത്ര സമാപിക്കുന്നതോടെ സ്ഥാനാര്‍ഥി നിര്‍ണയവും പൂര്‍ത്തിയാകും. മെട്രോമാന്‍ ഇ. ശ്രീധരനും മുന്‍ ഡി.ജി.പി ജേക്കബ്ബ് തോമസും പാര്‍ട്ടിയിലെത്തിയത് നേട്ടമാകുമെന്നാണ് ബി.ജെ.പി വിലയിരുത്തല്‍. ഇരുമുന്നണികളെ കടന്നാക്രമിച്ചാണ് കെ. സുരേന്ദ്രന്റെ യാത്ര.

സംസ്ഥാനത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി രണ്ടുതവണ കേരളത്തിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. 27 ന് അദ്ദേഹം തൃശ്ശൂരിലെത്തം. കേന്ദ്രമന്ത്രിമാരായ നിര്‍മലാ സീതാരാമനും സ്മൃതി ഇറാനിയും അടുത്തടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് എത്തുന്നുണ്ട്. അടുത്തമാസം ഏഴിന് തിരുവനന്തപുരത്ത് സുരേന്ദ്രന്റെ യാത്രയുടെ സമാപന സമ്മേളനം കേന്ദ്രമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. വോട്ടുശതമാനം കൂട്ടിയാല്‍മാത്രം പോലെ കൂടുതല്‍ മണ്ഡലങ്ങള്‍ പിടിച്ചെടുക്കുയും വേണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ ശക്തമായ ത്രികോണ മല്‍സരം കൂടുതല്‍ മണ്ഡലങ്ങളില്‍ ഇത്തണ പ്രതീക്ഷിക്കാം.