'ഇരുമുന്നണികളിൽ നിന്ന് നേതാക്കളെത്തും'; ചർച്ചയുമായി ബിജെപി ഇടുക്കി ജില്ലാ നേതൃത്വം

bjp
SHARE

എല്‍ഡിഎഫിലെയും യുഡിഎഫിലെയും പ്രമുഖ നേതാക്കളെ കൂടെകൂട്ടി തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ അണിയറ ചര്‍ച്ചകളുമായി ബിജെപി ഇടുക്കി ജില്ലാ നേതൃത്വം. തിരഞ്ഞെടുപ്പിന് മുമ്പ് ഇരുമുന്നണികളില്‍ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഒഴുക്ക് ഉണ്ടാകുമെന്ന് ജില്ലാ പ്രസിഡന്റ് കെ.എസ്.അജി മനോരമ ന്യൂസിനോട് പറഞ്ഞു. 

ഇടുക്കി ജില്ലയില്‍ വ്യക്തമായ മേല്‍കൈ ഉണ്ടാക്കിയെടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ലെന്ന പഴി ഈ തിരഞ്ഞെടുപ്പോടെ മാറ്റുകയാണ് ജില്ലാ നേതൃത്വത്തിന്റെ ലക്ഷ്യം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര തൊടുപുഴയിലെത്തുമ്പോള്‍ ഇ.ശ്രീധരനെ പോലുള്ള ചിലരുടെ രാഷ്ട്രീയ പ്രഖ്യാപനം ഉണ്ടായേക്കുമെന്നും ജില്ലാ നേതൃത്വം സൂചന നല്‍കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൊടുപുഴ, ഇടുക്കി, ഉടുമ്പന്‍ചോല മണ്ഡലങ്ങളില്‍ ബിഡിജെഎസും, പീരുമേട്, ദേവികുളം മണ്ഡലങ്ങളില്‍ ബിജെപിയുമാണ് മല്‍സരിച്ചത്. കഴിഞ്ഞ തവണ ദേവികുളത്ത് ബിജെപിയെ മറികടന്ന് എ.ഐ.എ.ഡി.എം.കെ മൂന്നാം സ്ഥാനത്തും എത്തിയിരുന്നു. ഇപ്പോള്‍ സഖ്യകക്ഷി കൂടിയായ എ.ഐ.എ.ഡി.എം.കെയ്ക്ക് സീറ്റ് വിട്ട് നല്‍കാനും ആലോചനയുണ്ട്. പകരം മറ്റേതെങ്കിലും സീറ്റ് ബിജെപി ഏറ്റെടുത്തേക്കും.

വിജയയാത്രയ്ക്ക് ശേഷം നടക്കുന്ന ചര്‍ച്ചകളിലൂടെ മാത്രമെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അന്തിമ രൂപമാകൂ. പൊതു സമ്മതരെയും സ്ഥാനാര്‍ഥികളായി നേതൃത്വം പരിഗണിക്കുന്നുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...