വല ഒതുക്കാൻ കടലിലേക്ക് ചാടി രാഹുലും; അമ്പരപ്പോടെ തൊഴിലാളികൾ; വിഡിയോ

പുലർച്ചെ മൽസ്യത്തൊഴിലാളികൾക്കൊപ്പം െകാല്ലം വാടി കടപ്പുറത്ത് നിന്ന് കടലിലേക്ക് പോയ രാഹുൽ ഗാന്ധി അവർക്കൊപ്പം കടലിൽ ചാടി. ഏകദേശം രണ്ടരമണിക്കൂർ സമയം ഇവർക്കൊപ്പം രാഹുൽ ചെലവഴിച്ചു. വല വലിച്ച് കയറ്റാൻ ഒപ്പം കൂടിയെന്ന് തൊഴിലാളികൾ പറയുന്നു. വല വലിച്ച് ബോട്ടിലേക്ക് കയറ്റുമ്പോൾ മൽസ്യങ്ങൾ ചാടി പോകാനുള്ള സാധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ െതാഴിലാളികൾ ചിലർ‌ കടലിൽ ചാടി വല ഒതുക്കാറുണ്ട്. ഈ അവസരത്തിൽ രാഹുലും അവർക്കൊപ്പം കടലിൽ ചാടുകയായിരുന്നു. വിഡിയോ കാണാം.

‘ഞങ്ങൾ ഇന്ന് കടലിൽ പോയി വല വിരിച്ചു. ഞാൻ കരുതിയത് ഒരുപാട് മൽസ്യങ്ങൾ ലഭിക്കുമെന്നാണ്. പക്ഷേ വല വലിച്ചപ്പോൾ അതിൽ വളരെ കുറച്ച് മൽസ്യമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ നേരിട്ടു മനസിലാക്കി നിങ്ങൾ നേരിടുന്ന പ്രശ്നം. ഞാൻ ഇന്ന് മാത്രമാണ് ഇത് നേരിട്ടുകണ്ടത്. എന്നാൽ നിങ്ങൾ എന്നും ഇത് അനുഭവിക്കുന്നു. വള്ളത്തിൽ വച്ച് തൊഴിലാളി സുഹൃത്തുക്കൾ എനിക്ക് മീൻ പാചകം ചെയ്ത് തന്നു. ജീവിതത്തിൽ ആദ്യമായിട്ടാണ് അത്തരത്തിലൊരു അനുഭവം. ഞാൻ ആ സുഹൃത്തുക്കളോട് ചോദിച്ചു. നിങ്ങളുടെ മക്കൾ എന്തു ചെയ്യുന്നുവെന്ന്. അവർ പറഞ്ഞ​ത് അവരെ മൽസ്യത്തൊഴിലാളി മേഖലയിൽ വിടാൻ ഒരുക്കമല്ലെന്നും അത്രമാത്രം കഷ്ടപാടാണ് ഇവിടെയെന്നുമാണ്..’ കൊല്ലത്തെ മൽസ്യത്തൊഴിലാളികളോട് രാഹുൽ ഇന്ന് കടലിൽ പോയ അനുഭവം പറഞ്ഞു.