നേതാവിനെ കണ്ടതോടെ പ്രസംഗം മറന്ന് രാജേഷ്; ചേർത്തുപിടിച്ച് രാഹുൽ

rahulwb
SHARE

കേരളത്തിൽ ഇനി വരാൻ പോകുന്നത് യു.ഡി.എഫ് ഭരണമാണന്നും ആദിവാസി വിഭാഗങ്ങളുടെ മുന്നേറ്റത്തിന് വേണ്ടതെല്ലാം അടുത്ത സർക്കാർ ചെയ്യുമെന്നും 

രാഹുൽ ഗാന്ധിയുടെ വാഗ്ദാനം. മലപ്പുറം നിലമ്പൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച ആദിവാസി സംഗമമായിരുന്നു വേദി. 

അയ്യപ്പനും കോശിയുമെന്ന സിനിമയിലൂടെ ശ്രദ്ധേയമായ ശബ്ദം നഞ്ചമ്മയുടെ പ്രാർഥനയോടെയായിരുന്നു തുടക്കം. രാഹുൽഗാന്ധിക്കു മുന്നിൽ ആദിവാസികളുടെ വിവിധ വിഷയങ്ങളെത്തി. രാഹുൽ ഗാന്ധിയെ കണ്ടതോടെ തൻ്റെ കൈകാലുകൾ വിറയ്ക്കുകയാണന്നും പ്രസംഗിക്കാൻ പഠിച്ചു 

വച്ചതെല്ലാം മറന്നു പോയെന്നും പറഞ്ഞ ആദിവാസി യുവാവ് രാജേഷിനെ ചേർത്തുനിർത്തിയതോടെ വിറമാറി. എല്ലാം പറഞ്ഞ ശേഷമാണ് പിന്നീട് മsങ്ങിയത്. 

പരിമിതികൾ ബോധ്യപ്പെടുത്താൻ കവളപ്പാറയിലെ ഇരകളുമെത്തി. ഈ നിയമസഭ തിരഞ്ഞെടുപ്പിൽയു ഡി എഫ് അധികാരത്തിലെത്തുമെന്നും ആദിവാസി പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നുമുള്ള ഉറപ്പ്  രാഹുൽഗാന്ധി നൽകി. വേദിയിലെത്തിയ കവളപ്പാറയിൽ നിന്നുള്ള ആദിവാസി യുവതി സുധയുടെ ഇരട്ടക്കുട്ടികളെ ഒക്കത്തുവച്ചു. ബഫർസോൺ വിഷയത്തിലsക്കം ആത്മാർഥമായ ഇടപെടലുകൾ നടത്താമെന്ന ഉറപ്പ് നൽകിയാൽ രാഹുൽ മടങ്ങിയത്.

MORE IN KERALA
SHOW MORE
Loading...
Loading...