എല്ലാവരും പുറം തിരിഞ്ഞപ്പോൾ സ്വയമിറങ്ങിയവർ; പിപിഇ കിറ്റിനുള്ളിലെ മനുഷ്യത്വം

ppewb
SHARE

മഹാമാരിക്കലത്ത് പലരും പിൻവാങ്ങിയിടത്ത് സ്വയമിറങ്ങി വന്നവരാണ് കോവിഡ് കെയർ സെൻ്റെറുകളിലെ താൽക്കാലീക ജീവനക്കാർ. പുറത്ത് കോവിഡ് പടർന്നു പിടിക്കുമ്പോഴും, കെയർ സെൻ്ററുകളിലെ രോഗികൾക്ക് ധൈര്യവും, ആത്മവിശ്വാസവും, കൂട്ടും  നൽകുകയാണ് പി.പി.ഇ. കിറ്റിനുള്ളിലെ 

ജീവിതങ്ങൾ. പത്തനംതിട്ട ജിയോ കോവിഡ് കെയർ സെൻ്ററിനുള്ളിലെ വിശേഷങ്ങളും ദൃശ്യങ്ങളും കാണാം. രോഗികളായെത്തിയവരാരും അവരുടെ മുഖം കണ്ടിട്ടില്ല. പക്ഷേ പി.പി.ഇ. കിറ്റിനുള്ളിലുള്ളവരുടെ പരിചരണവും, കരുതലും ഉള്ളു തൊട്ടറിഞ്ഞിട്ടുണ്ട്.ഒരു പ്രതിസന്ധി കാലത്ത് ഒപ്പം നിന്നതിൻ്റെ ആത്മവിശ്വാസമാണ് താൽക്കാലികരെങ്കിലും ഇവർക്കുള്ളത്.

MORE IN KERALA
SHOW MORE
Loading...
Loading...